Posted On
date_range Updated On
date_range ഹോണ്ടുറസ് ഫുട്ബാളർ യുവാർ കാർലോസ് അന്തരിച്ചു
തെഗുസിഗൽപ (ഹോണ്ടുറസ്): 2014 ബ്രസീൽ ലോകകപ്പിൽ ഹോണ്ടുറസിെൻറ പ്രതിരോധ നിരയെ കാത്ത യുവതാരം യുവാൻ കാർലോസ് ഗാർഷ്യ അന്തരിച്ചു. രക്താർബുദ ബാധയെ തുടർന്നായിരുന്നു അന്ത്യം. 29 വയസ്സായിരുന്നു. അഞ്ചു വർഷത്തോളം ഹോണ്ടുറസ് ദേശീയ ടീം താരമായിരുന്ന യുവാൻ കാർലോസ് ഗാർഷ്യ ഇംഗ്ലീഷ് പ്രീമിയർലീഗ് ക്ലബ് വിഗാൻ അത്ലറ്റികിനുവേണ്ടി കളിച്ചിരുന്നു. ബ്രസീൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ അമേരിക്കക്കെതിരെ നേടിയ ബൈസിക്കിൾ കിക്ക് ഗോൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോകകപ്പ് ടീമിലും ഇടം നേടിയ താരം രണ്ടു മത്സരങ്ങളിൽ പ്ലെയിങ് ഇലവനിൽ ഇടം നേടി മുഴു സമയവും കളിച്ചു. എന്നാൽ, ഹോണ്ടുറസ് ഗ്രൂപ് റൗണ്ടിൽ പുറത്തായി. 2015 ഫെബ്രുവരിയിലാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇംഗ്ലണ്ടിൽ എത്തി മികച്ച ചികിത്സ തേടിയെങ്കിലും പൂർണമായും ഭേദമാക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.