Posted On
date_range Updated On
date_range മൂന്നടിച്ച് ഗോവ; ചെന്നൈയിന് വീണ്ടും തോൽവി
ഇന്ത്യൻ സൂപ്പർ ലീഗിലെ കരുത്തൻമാരുടെ മത്സരത്തിൽ എഫ്.സി ഗോവ ചെന്നൈയിൻ എഫ്.സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. ഇത് ചെന്നൈയിെൻറ തുടർച്ചയായ രണ്ടാം തോൽവിയാണ്. എഡു ബേഡിയ(12), സൂപ്പർതാരം ഫെറാൻ കോറോമിനാസ്(53), മൗറാത്ത ഫാൾ(80) എന്നിവരാണ് ഗോവയുടെ സ്കോറർമാർ.
ഇഞ്ചുറി സമയത്ത് എലി സാബിയിലൂടെയാണ് ചെന്നൈയിൻ ആശ്വാസ ഗോൾ അടിച്ചത്. കളിയുലടനീളം ഗോവയുടെ ആധിപത്യമായിരുന്നു. കഴിഞ്ഞ നാല് സീസണുകളിൽ കണ്ട ചെന്നൈയിൻ ആയിരുന്നില്ല ഇന്ന് ഗോവക്കെതിരെ കളിച്ചതെന്ന് തോന്നിക്കുംവിധമായിരുന്നു മുൻ ചാമ്പ്യൻമാരുടെ പ്രകടനം.
നിലവിൽ നാല് പോയിൻറുകളുമായി കേരളാ ബ്ലാസ്റ്റേഴ്സിനൊപ്പം ഒന്നാമതാണ് ഗോവ. ചെന്നൈയിനാകെട്ട കൊൽക്കത്തക്കും താഴെ അവസാന സ്ഥാനത്തേക്ക് തെറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.