Posted On
date_range Updated On
date_range െഎ .എസ്.എൽ: ബംഗളൂരുവിന് തോൽവി
ബംഗളൂരു: ഐ.എസ്.എല്ലിൽ നിലവിലെ ജേതാക്കളായ ബംഗളൂരു എഫ്.സിക്ക് തോൽവി. കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിെൻറ അധിക സമയത്തെ ഗോളിലൂടെ മുംബൈ സിറ്റിയാണ് ബംഗളൂരുവിനെ 3-2ന് മറികടന്ന് വിലപ്പെട്ട മൂന്ന് പോയൻറ് സ്വന്തമാക്കിയത്. സുബാഷിഷ് ബോസ് (12), ഡീഗോ കാർലോസ് (77), റൗളിൻ ബോർഗസ് (94) എന്നിവർ മുംബൈക്കായി വലകുലുക്കി.
ബംഗളൂരുവിനായി 89ാം മിനിറ്റിൽ നായകൻ സുനിൽ ഛേത്രി പെനാൽറ്റിയിലൂടെ ഗോൾ നേടി. ഒരു ഗോൾ മുംബൈ താരത്തിെൻറ സംഭാവനയായിരുന്നു. ഒമ്പത് മത്സരങ്ങളിൽനിന്നും ഇരുടീമുകൾക്കും 13 പോയൻറാണെങ്കിലും ഗോൾശരാശരി കണക്കാക്കുേമ്പാൾ ബംഗളൂരു മൂന്നാമതും മുംബൈ അഞ്ചാമതുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.