ജയം; ഗോവ ഐ.എസ്​.എൽ പോയൻറ്​ പട്ടികയിൽ തലപ്പത്ത്​


മുംബൈ: മുംബൈ സിറ്റി എഫ്​സിയെ അവരുടെ തട്ടകത്തിൽ 4-2ന്​ തകർത്ത്​ എഫ്​.സി. ഗോവ ഐ.എസ്​.എൽ പോയൻറ്​ പട്ടികയിൽ ഒന്ന ാമതെത്തി. നാലുമത്സരങ്ങളിൽ നോർത്ത്​ ഇൗസ്​റ്റ്​ യുനൈറ്റഡിനും ഗോവക്കും എട്ടു പോയൻറാണെങ്കിലും ഗോൾ ശരാശരിയു ടെ ബലത്തിൽ ഗോവ ഒന്നാമതെത്തുകയായിരുന്നു.

ലെന്നി റോഡ്രിഗസി​​െൻറയും (27) കോറോയുടെയും (45) ഗോളുകളുടെ മികവിൽ ഗോവ ആദ്യ പകുതിയിൽ 2-0ത്തി​​െൻറ ലീഡ്​ സ്വന്തമാക്കി. രണ്ടാം പകുതിയിൽ ശക്​തമായി തിരിച്ചുവന്ന മുംബൈ 49ാം മിനിറ്റിൽ സാർഥക്​ ഗോലൂയിയുടെ ഹെഡറിലൂടെ ഒരു ഗോൾ മടക്കി. 55ാം മിനിറ്റിൽ റെയ്​നിയർ ഫെർണാണ്ടസി​​െൻറ പാസിൽനിന്നും വലകുലുക്കിയ സൗവിക്​ ചക്രവർത്തി ആതിഥേയ​രെ ഒപ്പമെത്തിച്ചു.

നാലുമിനിറ്റ്​ മാത്രമാണ്​ മുംബൈക്ക്​ ആശ്വസിക്കാൻ വകയുണ്ടായത്​. 59ാം മിനിറ്റിൽ ഹെഡറിലൂടെ ഗോവക്ക്​ ലീഡ്​ മടക്കി നൽകി. മത്സരം തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കേ വലകുലുക്കി കാർലോസ്​ പെന പട്ടിക പൂർത്തിയാക്കി.


Tags:    
News Summary - ISL 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT