Posted On
date_range Updated On
date_range ബംഗളൂരുവിന് മൂന്നാം സമനില; ഐ.എസ്.എല്ലിൽ രണ്ടു ദിവസം കളിയില്ല
ജാംഷഡ്പുർ: ഇന്ത്യൻ സൂപ്പർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിക്ക് തുടർച്ചയായി മൂന്നാം സമനില. പോയൻറ് പട്ടികയിലെ ഒന്നാമന്മാരായ ജാംഷഡ്പുർ എഫ്.സിയാണ് സുനിൽ ഛേത്രിയെയും സംഘത്തെയും ഗോൾരഹിത സമനിലയിൽ തളച്ചത്.
സീസണിൽ മൂന്നും സമനിലയിലായി പ്രതിരോധത്തിലായ ബംഗളൂരുവിന് ഒരു ഗോൾ മാത്രമാണ് ഇതുവരെ നേടാനായത്. ഒന്നാം പകുതിയിൽതന്നെ മലയാളിതാരം ആഷിഖ് കുരുണിയനും ബംഗളൂരുവിനായി ഇറങ്ങിയെങ്കിലും തകർപ്പൻ ഫോമിലായിരുന്നു ജാംഷഡ്പുർ ഗോളി സുബ്രതാപാലിെൻറ ഗോൾ മുഖം ഇളക്കാനായില്ല. മൂന്നു കളിയിൽ ഏഴു പോയൻറുള്ള ജാംഷഡ്പുർ ഒന്നാമതാണിപ്പോൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.