Posted On
date_range Updated On
date_range ബ്ലാസ്റ്റേഴ്സിനെ നേരിടാൻ ബംഗളൂരു എഫ്.സി ടീം എത്തി
കൊച്ചി: ഐ.എസ്.എലിൽ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടുന്ന ബംഗളൂരു എഫ്.സി ടീം വെള്ളിയാഴ്ച കൊച്ചിയിലെത്തി. ഉച്ചയോടെ വിമാനത്താവളത്തിൽ എത്തിയ ടീം ഹോട്ടലിൽ വിശ്രമിച്ചു. ശനിയാഴ്ച രാവിലെ ഒമ്പതിന് പനമ്പിള്ളി നഗർ സ്പോർട്സ് സ്കൂൾ ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങും. പുതുവത്സരത്തലേന്ന് വൈകീട്ട് 5.30നാണ് മത്സരം. മത്സരദിവസം ഉച്ചക്ക് രണ്ടുമുതൽ കാണികൾക്ക് സ്റ്റേഡിയത്തിൽ കയറാം. വൈകീട്ട് ആറോടെ ഗേറ്റുകൾ അടക്കും. ഗാലറി ടിക്കറ്റുകൾ മുഴുവൻ നേരത്തേ വിറ്റുതീർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.