Posted On
date_range Updated On
date_range പരിക്ക്; ബ്ലാസ്റ്റേഴ്സ് താരം ബെർബറ്റോവിന് 20 ദിവസം വിശ്രമം
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ എഫ്.സി ഗോവക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്സ് താരം ദിമിതർ ബെർബറ്റോവിന് 20 ദിവസത്തെ വിശ്രമം. ഗോവയിൽ ബ്ലാസ്റ്റേഴ്സിെൻറ ആദ്യ എവേ മത്സരത്തിൽ കാൽവണ്ണക്കേറ്റ പരിക്കിനെത്തുടർന്ന് അഞ്ചാം മിനിറ്റിൽ ബെർബറ്റോവ് കളംവിട്ടിരുന്നു. അതേസമയം, പരിക്ക് നിസ്സാരമാണെന്ന് ബെർബറ്റോവ് ഇൻസ്റ്റ വിഡിയോയിൽ അറിയിച്ചു. 20 ദിവസത്തിനുള്ളിൽ ഫിറ്റ്നസ് വീണ്ടെടുക്കാമെന്ന് ഡോക്ടർ അറിയിച്ചതായും വിദഗ്ധ പരിശോധനക്കുശേഷം ചേർത്ത വിഡിയോയിൽ താരം പറഞ്ഞു.
കൊച്ചിയിൽ വെള്ളിയാഴ്ചത്തെ നോർത്ത് ഈസ്റ്റ് എഫ്.സിക്കെതിരായ മത്സരം ബെർബറ്റോവിന് നഷ്ടമാകും. ഹോംഗ്രൗണ്ടിൽ 31ന് ബംഗളൂരൂ എഫ്.സിയുമായി നടക്കുന്ന മത്സരത്തിൽ ബെർബറ്റോവ് തിരിച്ചെത്തിയേക്കും. സുരക്ഷാകാരണങ്ങളാൽ പുതുവർഷരാവിലെ മത്സരം മാറ്റിവെക്കണമെന്ന് പൊലീസ് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സരം രണ്ടോ മൂന്നോ ദിവസം നേരത്തെയാക്കിയാൽ ബെർബറ്റോവിന് ബംഗളൂരുവിനെതിരായ മത്സരവും നഷ്ടമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.