െഎ.​എ​സ്.​എ​ൽ: ര​ണ്ടാം ജ​യം തേ​ടി ഡ​ൽ​ഹി ഇ​ന്ന്​ മും​ബൈ​ക്കെ​തി​രെ

മും​ബൈ: സീ​സ​ണി​ൽ തു​ട​ർ​തോ​ൽ​വി​ക​ളു​മാ​യി വ​ല​യു​ന്ന ഡ​ൽ​ഹി ഡൈ​നാ​മോ​സ്​ ഇന്ന്​​ എ​വേ പോ​രാ​ട്ട​ത്തി​ൽ ശ​ക്ത​രാ​യ മും​ബൈ​യെ നേ​രി​ടും. ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ചി​ലും തോ​റ്റ ഡ​ൽ​ഹി ര​ണ്ടാം ജ​യം തേ​ടി​യാ​ണ്​ ഇന്നിറ​ങ്ങു​ന്ന​ത്. സീ​സ​ണി​ലെ ആ​ദ്യ​ത്തി​ൽ പു​ണെ​യെ 2-3ന്​ ​തോ​ൽ​പി​ച്ച ഡ​ൽ​ഹി പി​ന്നീ​ട്​ ഒ​രു മ​ത്സ​രം പോ​ലും വി​ജ​യി​ച്ചി​ട്ടി​ല്ല.

വ​മ്പ​ൻ ഫോ​മി​ലു​ള്ള മും​ബൈ​യെ തോ​ൽ​പി​ക്കാ​ൻ ഡ​ൽ​ഹി​ക്ക്​ ന​ന്നാ​യി വി​യ​​ർ​പ്പൊ​ഴു​ക്കേ​ണ്ടി​വ​രും. നി​ല​വി​ൽ ആ​റാം സ്​​ഥാ​ന​ത്തു​ള്ള അ​വ​ർ, ഏ​ഴു മ​ത്സ​ര​ത്തി​ൽ മൂ​ന്ന്​ ജ​യ​വും ഒ​രു സ​മ​നി​ല​യും നേ​ടി​യി​ട്ടു​ണ്ട്. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ നോ​ർ​ത്ത്​ ഇൗ​സ്​​റ്റ്​ യു​നൈ​റ്റ​ഡി​നെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ 2-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ മും​ബൈ ഹോം ​മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

ഹോം ​മ​ത്സ​ര​ത്തി​ൽ മും​ബൈ മൂ​ന്നി​ൽ ര​ണ്ടും വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ താ​രം ബ​ൽ​വ​ന്ദ്​ സി​ങ്ങാ​ണ്​ മും​ബൈ​യു​ടെ ഗോ​ള​ടി​വീ​ര​ൻ. ഇ​തു​വ​രെ നാ​ലു ഗോ​ളു​ക​ൾ അ​ടി​ച്ചു​കൂ​ട്ടി​യ താ​രം എ​തി​ർ​വ​ല​യി​ൽ പ​ന്തെ​ത്തി​ക്കാ​നും ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കാ​നും മി​ടു​ക്ക​നാ​ണ്. മു​ൻ സ്​​പാ​നി​ഷ്​ ഫു​ട്​​ബാ​ള​ർ മി​ഗ്വ​ൽ എ​യ്​​ഞ്ച​ലി​​െൻറ പ​രി​ശീ​ല​ന​ത്തി​ലു​ള്ള ഡ​ൽ​ഹി​ക്ക്​ മു​ന്നേ​റ്റ​ത്തി​ലാ​ണ്​ പ്ര​ശ്​​ന​ങ്ങ​ൾ. 

Tags:    
News Summary - ISL 2017 Delhi vs Mumbai - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.