സന്ദീപ്​ വാര്യർ കൊൽക്കത്തയിൽ

കൊച്ചി: രഞ്​ജി ട്രോഫിയിലും മുഷ്​താഖ്​ അലി ​ട്വൻറി20യിലും കേരളത്തിനായി വിക്കറ്റുകൾ വാരിക്കൂട്ടിയ സന്ദീപ്​ വാര്യർ ​െഎ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്​​ റൈഡേഴ്​സിനൊപ്പം. ​12 സീസണിന്​ തുടക്കം കുറിക്കാൻ 10 ദിവസം ബാക്കിനിൽക്കെ യാണ്​ സന്ദീപിനെ കൊൽക്കത്ത സ്വന്തമാക്കുന്നത്​.

ഇൗ സീസൺ രഞ്​ജിയിൽ 10 കളിയിൽ 44 വിക്കറ്റും മുഷ്​താഖ്​ അലി ട്വൻറി20യിൽ ആറ്​ കളിയിൽ എട്ടുവിക്കറ്റും ഇൗ പേസ്​ ബൗളർ വീഴ്​ത്തിയിരുന്നു. ഇക്കഴിഞ്ഞ താരലേലപ്പട്ടികയിൽ സന്ദീപും ഇടം നേടിയെങ്കിലും ആരും വിളിച്ചെടുത്തില്ല. 2013 മുതൽ മൂന്ന്​ സീസണിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്​സിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും കളിച്ചിരുന്നില്ല.

സഞ്​ജു സാംസൺ (രാജസ്​ഥാൻ), ബേസിൽ തമ്പി (ഹൈദരാബാദ്​), കെ.എം.ആസിഫ്​ (ചെന്നൈ സൂപ്പർകിങ്​സ്​), മിഥുൻ സുരേന്ദ്രൻ (രാജസ്​ഥാൻ) എന്നിവരാണ്​ സീസണിൽ ​വിവിധ ​െഎ.പി.എൽ ടീമുകളിൽ ഇടംനേടിയ മലയാളി താരങ്ങൾ.

Tags:    
News Summary - IPL 2019: Kolkata Knight Riders sign up Kerala pacer Sandeep Warrier- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.