ഇറ്റലി വല കാക്കാന്‍ മറ്റൊരു ഗിയാന്‍ലുയിഗി വരുന്നു

മിലാന്‍: ഇറ്റാലിയന്‍ ഗോള്‍വലക്കുമുമ്പില്‍ രണ്ടു പതിറ്റാണ്ടായി നിറഞ്ഞുനില്‍ക്കുന്ന ഗിയാന്‍ ലുയിഗി ബഫണ്‍ ഗ്ളൗസഴിക്കുമ്പോള്‍ പകരമത്തെുക ആരായിരിക്കും? ഏറെക്കാലമായി ഫുട്ബാള്‍ ആരാധകരുടെ ഉള്ളിലുള്ള ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു കഴിഞ്ഞ ദിവസം ജര്‍മനിക്കെതിരായ സൗഹൃദ മത്സരത്തില്‍ ദൃശ്യമായത്. ര

ണ്ടാം പകുതിക്കിടെ 38കാരനായ ഇറ്റാലിയന്‍ താരം കരക്കുകയറിയപ്പോള്‍ പകരമിറങ്ങിയത് പകുതിപോലും പ്രായമില്ലാത്ത മറ്റൊരു ഗിയാന്‍ ലുയിഗി -വെറും 17 വയസ്സുമാത്രം പ്രായമുള്ള ഡോണറുമ്മ. കൗമാരതാരത്തിന്‍െറ അരങ്ങേറ്റവും ചെറുപ്രായത്തില്‍ കാണിക്കുന്ന മികവും സ്ഥിരതയും വെച്ചുനോക്കിയാല്‍ ബഫണ്‍ ഒഴിച്ചിടുന്ന സ്ഥാനത്തിന് വേറെ അവകാശികളെ തേടേണ്ടിവരില്ളെന്നാണ് ഫുട്ബാള്‍ ലോകം വിലയിരുത്തുന്നത്.

ബഫണ്‍ ഇറ്റലിക്കായി ആദ്യ മത്സരം കളിക്കുമ്പോള്‍ ഡോണറുമ്മ ജനിച്ചിട്ടുപോലുമില്ല. 1997ലാണ് ബഫണ്‍ അസൂറിപ്പടയുടെ നീല ജഴ്സിയില്‍ അരങ്ങേറിയത്. ഡോണറുമ്മ ജനിച്ചതാവട്ടെ 1999ലും. ഇറ്റലിക്കായി 167 മത്സരങ്ങള്‍ കളിച്ചുകഴിഞ്ഞ ബഫണ്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കളികളില്‍ ഇറങ്ങിയ പട്ടികയില്‍ സ്പെയിനിന്‍െറ ഐകര്‍ കസീയസിനൊപ്പം ഏഴാം സ്ഥാനത്താണ്.

പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്രയും മത്സരങ്ങള്‍ കളിച്ച മറ്റാരുമില്ല. ഇറ്റലി ജന്മം നല്‍കിയ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബഫണ്‍ രണ്ടു ദശകത്തോളമായി ലോകത്തെ തന്നെ മികച്ച ഗോളിമാരില്‍ ഒരാള്‍ എന്ന സ്ഥാനവും നിലനിര്‍ത്തുന്നു.

1995ല്‍ പാര്‍മയിലൂടെ അരങ്ങേറിയ ബഫണ്‍ 2001ല്‍ യുവന്‍റസിലത്തെിയതിനുശേഷമാണ് ലോകോത്തര നിലവാരത്തിലേക്കുയര്‍ന്നത്. അതിനുശേഷം യുവെയിലെയും ദേശീയ ടീമിലെയും സ്ഥാനം ആര്‍ക്കും വിട്ടുകൊടുത്തിട്ടില്ല. നിരവധി തവണ സീരീ എ കിരീടം ടൂറിനിലത്തെിച്ച ബഫണ്‍ 2006ല്‍ ഇറ്റലി ലോകകപ്പ് നേടിയപ്പോഴും വല കാക്കാനുണ്ടായിരുന്നു. 2018 ലോകകപ്പിനു പിന്നാലെ വിടപറയുമെന്ന് ഇതിഹാസതാരം  പ്രഖ്യാപിച്ചിരിക്കെ, ആ സ്ഥാനത്തേക്ക് ഒത്ത പകരക്കാരനായാണ് ഡോണറുമ്മയുടെ വരവ്.

16 വയസ്സും 242 ദിവസവും മാത്രം പ്രായമുള്ളപ്പോള്‍ എ.സി മിലാന്‍െറ ഗോള്‍വല കാത്ത് അരങ്ങേറിയ ഡോണറുമ്മ അതിവേഗം ക്ളബിന്‍െറ ഒന്നാം നമ്പര്‍ ഷോട്ട്സ്റ്റോപ്പറായി ഉയരുകയായിരുന്നു. 17 വയസ്സും 189 ദിവസവും പ്രായമുള്ളപ്പോള്‍ ദേശീയ ജഴ്സിയണിഞ്ഞ് ആ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരവുമായി ഈ ആറടി അഞ്ചിഞ്ചുകാരന്‍.

ക്രിസ്റ്റ്യന്‍ അബയാറ്റിയെയും ഡീഗോ ലോപസിനെയും പിന്തള്ളി കഴിഞ്ഞ സീസണില്‍ തന്നെ മിലാന്‍െറ ഒന്നാം നമ്പര്‍ ഗോളിയായി മാറിയ ഡോണറുമ്മ ഈ സീസണിലും തകര്‍പ്പന്‍ ഫോമിലാണ്. ബഫണ്‍ കരിയറിന്‍െറ അസ്തമയഘട്ടത്തിലേക്ക് കടക്കവെ ഉദിച്ചുയരുന്ന ഡോണറുമ്മ ആ സ്ഥാനമേറ്റെടുക്കാന്‍ തയാറെടുക്കുകയാണ്.

ബഫണിനും മുമ്പ് ദിനോസോഫിനെയും വാള്‍ട്ടര്‍ സെംഗയെയും പോലുള്ള മികച്ച ഗോള്‍കീപ്പര്‍മാരെ ലോകഫുട്ബാളിന് സംഭാവന ചെയ്തിട്ടുള്ള ഇറ്റാലിയന്‍ ഫുട്ബാളിന് മികച്ച മുതല്‍ക്കൂട്ടാവും ഡോണറുമ്മ എന്ന കാര്യത്തില്‍ സംശയമില്ല.

Tags:    
News Summary - football

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT