ബാഴ്സേലാണ: ലോക ഫുട്ബാളിലെ ആരാധകരെ എന്നും ത്രസിപ്പിച്ച സ്പാനിഷ് ‘എൽക്ലാസികോ’ ഇനിയുണ്ടാവില്ലേ? ചിരവൈരത്തിെൻറ കഥപറയുന്ന റയൽ മഡ്രിഡ്-ബാഴ്സലോണ, ക്രിസ്റ്റ്യാനോ റൊണാൾഡോ-ലയണൽ മെസ്സി പോരാട്ടങ്ങൾ കളിമൈതാനങ്ങളിൽനിന്ന് പുറന്തള്ളപ്പെടുമോ? സ്പെയിനിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിക്കാനുള്ള കാറ്റലോണിയയുടെ പോരാട്ടം വിജയിച്ചാൽ കാൽപന്ത് ആരാധകർക്ക് നഷ്ടമാവുക ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഫുട്ബാൾ പോരാട്ടമാവും. കഴിഞ്ഞ ദിവസത്തെ ഹിതപരിശോധനയിൽ കാറ്റലോണിയൻ സ്വാതന്ത്ര്യത്തിന് ജനം സമ്മതംമൂളിയാൽ യൂറോപ്യൻ ക്ലബ് ഫുട്ബാൾ സമവാക്യങ്ങളും തകിടംമറിക്കപ്പെടും. എൽക്ലാസികോയിൽ റയൽ മഡ്രിഡിെൻറ ബദ്ധവൈരികളായ ബാഴ്സലോണയാണ് കാറ്റലോണിയ എന്ന വികാരത്തിെൻറതന്നെ അച്ചുതണ്ട്.
ഹിതപരിശോധനയിലൂടെ കാറ്റലോണിയ സ്വതന്ത്രമാക്കപ്പെട്ടാൽ ബാഴ്സലോണ ഉൾപ്പെടെയുള്ള മേഖലയിലെ ഫുട്ബാൾ ക്ലബുകളെ ലാ ലിഗയിൽ കളിപ്പിക്കില്ലെന്നാണ് സ്പാനിഷ് ഫെഡറേഷൻ നിലപാട്. ബാഴ്സലോണ, എസ്പാന്യോൾ, ജിറോണ ടീമുകളാണ് നിലവിൽ സ്പെയിനിലെ ടോപ് ഡിവിഷനായ എൽക്ലാസികോയിൽ പന്തുതട്ടുന്നത്. ഇവർ പുറത്തായാൽ ലാ ലിഗയുടെ പകിട്ടും കുറയും. അതേസമയം, ലീഗിെൻറ ബദൽ സംവിധാനത്തെക്കുറിച്ചും ചർച്ചകൾ സജീവമാകുന്നുണ്ട്.
ലാ ലിഗക്ക് പുറത്തായാൽ ബാഴ്സലോണ മറുവഴി തേടുമെന്ന കാറ്റലോണിയ കായികമന്ത്രിയുടെ വാക്കുകൾ ഞെട്ടലോടെയാണ് ആരാധകർ ശ്രവിച്ചത്. അയൽരാജ്യങ്ങളിലെ ലീഗുകളിൽ ഉൾപ്പെടുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു കായികമന്ത്രി ജെറാഡ് ഫിഗ്വെരാസിെൻറ പ്രതികരണം.
സ്വതന്ത്ര രാജ്യമായ മോണകോ ഫ്രഞ്ച് ലീഗിലും, അൻഡോറ ഫുട്ബാൾ-ബാസ്കറ്റ്ബാൾ ടീമുകൾ സ്പെയിനിലും, വെയിൽസ് ക്ലബുകൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കളിക്കുന്ന മാതൃകയിൽ ബാഴ്സലോണയും എസ്പാന്യോളും പുതിയ താവളങ്ങളിലേക്ക് ചേക്കേറുന്നതാവും പ്രഥമ പരിഗണന. അങ്ങനെയെങ്കിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ഫ്രഞ്ച് ലീഗ്, ഇറ്റാലിയൻ സീരി ‘എ’ എന്നിവയിൽ ബാഴ്സലോണയും ഒരു ക്ലബായി പന്തുതട്ടും. ബാഴ്സലോണയെ ഫ്രാൻസിലേക്ക് സ്വാഗതം ചെയ്ത് മുൻ പ്രധാനമന്ത്രി മാനുവൽ വാൽസ് രംഗത്തെത്തിയിരുന്നു. മൊണാകോയെ ഉൾപ്പെടുത്തിയ ഫ്രഞ്ച് ലീഗിൽ ബാഴ്സലോണക്കും കളിക്കാമെന്നായിരുന്നു കാറ്റലോണിയൻ വംശജൻകൂടിയായ വാൽസിെൻറ പ്രസ്താവന. കാറ്റലോണിയൻ സ്വാതന്ത്ര്യപോരാട്ടത്തിന് പരസ്യ പിന്തുണയുമായി ബാഴ്സലോണ മാനേജ്മെൻറും കളിക്കാരും രംഗത്തെത്തിയത് ലാ ലിഗ പ്രസിഡൻറ് യാവിയർ ടെബാസിനെ പ്രകോപിപ്പിച്ചിരുന്നു.
സ്പാനിഷ് ഫുട്ബാളിനും നഷ്ടം
2010 ലോക ചാമ്പ്യന്മാരായ സ്പാനിഷ് ഫുട്ബാളിെൻറ എൻജിൻ കാറ്റലോണിയൻ താരങ്ങളായിരുന്നു. ഇപ്പോഴും അതു തന്നെ. കാറ്റലോണിയ സ്വതന്ത്രമായാൽ വിഭജിക്കപ്പെടുന്നത് ലോകഫുട്ബാളിലെ സൂപ്പർ പവറുകളിൽ ഒന്നാവും. െഎകർ കസീയസ്, ജെറാഡ് പിക്വെ, അലക്സ് വിദാൽ, സെസ്ക് ഫാബ്രിഗസ്, സെർജി റോബർടോ, ബുസ്കറ്റ്സ് തുടങ്ങിയ താരങ്ങളെല്ലാം കാറ്റലോണിയക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.