യൂറോ യോഗ്യത: സ്​പെയിനിനും യുക്രെയ്​നും സ്വീഡനും ജയം

ലണ്ടൻ: യൂറോ കപ്പ്​ യോഗ്യത റൗണ്ട്​ മത്സരങ്ങളിൽ സ്​പെയിനിനും യുക്രെയ്​നും സ്വീഡനും ജയം. ഗ്രൂപ്​ എയിൽ മോണിനെഗ ്രോയും കൊസോവോയും 1-1ന്​ സമനിലയിൽ പിരിഞ്ഞപ്പോൾ ഗ്രൂപ്​ ബിയിൽ യുക്രെയ്​ൻ 5- 0ത്തിന്​ സെർബിയയെ തകർക്കുകയായിരുന്നു. ഇതേ ഗ്രൂപ്പിൽ ലി​േത്വനിയയും ലക്​സംബർഗും 1-1ന്​ തുല്യതയിലായി.

ഡി ഗ്രൂപ്പിൽ ജോർജിയ 3-0ത്തിന്​ ജിബ്രാൾട്ടറിനെ തോൽപിച്ചപ്പോൾ ഡെൻമാർകും അയർലൻഡും 1-1ന് സമനില പാലിച്ചു. ഗ്രൂപ്​​ എഫിൽ സ്വീഡൻ 3-0ത്തിന്​ മാൾട്ടയെയാണ്​ തോൽപിച്ചത്​.

ഇതേ ഗ്രൂപ്പിൽ നോർവേയും റു​േമനിയയും നാലു ഗോൾ പങ്കിട്ട്​ പിരിഞ്ഞപ്പോൾ സ്​പെയിൻ 4 -0ത്തിന്​ ഫറോ ​െഎലൻഡിനെ തകർത്തു​. ഗ്രൂപ്​​ ജിയിൽ ലാത്​വിയ 3-0ത്തിന്​ ഇസ്രായേലിനെയും പോളണ്ട്​ 1-0ത്തിന്​ മാസിഡോണിയയെയും ഒാസ്​ട്രിയ 1-0ത്തിന്​ സ്​ലൊവീനിയയെയും പരാജയപ്പെടുത്തി.
Tags:    
News Summary - euro cup qualifier

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT