ലണ്ടൻ: 10 മാസം നീളുന്ന പോരാട്ട നാളിനൊടുവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഞായറാഴ്ച കൊട്ടിക്കലാശം. കിരീട നിർണയം നേരത്തെ കഴിഞ്ഞതിനാൽ അവസാനദിനത്തിന് പതിവ് നാടകീയതയോ വാശിയോ ഇല്ല. എങ്കിലും തരംതാഴ്ത്തപ്പെടാനിരിക്കുന്നവർക്കും ചാമ്പ്യൻസ് ലീഗ് യോഗ്യത തേടുന്നവർക്കും അവസാന റൗണ്ടിലെ പോരാട്ടവും നിർണായകം. ഇംഗ്ലണ്ടിലെ 10 വേദികളിൽ ഒരേസമയമാണ് കൊട്ടിക്കലാശത്തിെൻറ മുറുക്കം.
ചാമ്പ്യൻസ് ലീഗിനായി ലിവർപൂളും ചെൽസിയും
ലിവർപൂൾ (72) നാലും, ചെൽസി (70) അഞ്ചും സ്ഥാനത്താണിപ്പോൾ. നിലവിൽ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തിയ ലിവർപൂളിന് അടുത്ത സീസണിലെ സ്വാഭാവിക യോഗ്യത നേടാൻ നാലിൽ ഇടമുറപ്പിക്കണം. ബ്രൈറ്റനാണ് േക്ലാപ്പിെൻറ സംഘത്തിെൻറ ഞായറാഴ്ചത്തെ എതിരാളി. അതേമസയം, ലിവർപൂൾ തോറ്റാലേ ചെൽസിക്ക് ജയംകൊണ്ട് കാര്യമുള്ളൂ. ന്യൂകാസിലാണ് അവരുടെ എതിരാളി. മാഞ്ചസ്റ്റർ യുനൈറ്റഡും (78) ടോട്ടൻഹാമും (74) നിലവിൽ രണ്ടും മൂന്നും സ്ഥാനക്കാരായി യോഗ്യത നേടിയിട്ടുണ്ട്.
നിലനിൽപിെൻറ പോരാട്ടം
അവസാന മൂന്ന് സ്ഥാനക്കാർ അടുത്ത സീസണിൽ രണ്ടാം ഡിവിഷനിലേക്ക് പിന്തള്ളപ്പെട്ടും. സ്വാൻസീ സിറ്റി (33), വെസ്റ്റ്ബ്രോം (31), സ്റ്റോക് സിറ്റി (30) എന്നിവരാണ് തരംതാഴാതിരിക്കാൻ പോരാടുന്നത്. മാഞ്ചസ്റ്റർ സിറ്റിയെ നേരിടുന്ന സതാംപ്ടണാണ് ഇവർക്ക് തൊട്ടുമുകളിലായി (36) ഉള്ളത്.
100 തികക്കാൻ സിറ്റി
കിരീടം ചൂടിയ മാഞ്ചസ്റ്റർ സിറ്റിക്ക് 37 കളിയിൽ 97 പോയൻറായി. ഞായറാഴ്ച സതാംപ്ടണെ കീഴടക്കിയാൽ കാത്തിരിക്കുന്നത് പ്രീമിയർ ലീഗിലെ സെഞ്ച്വറി നേട്ടം. കഴിഞ്ഞ ജയത്തോടെ ചെൽസിയുടെ 2016-17 സീസണിലെ റെക്കോഡ് (95 പോയൻറ്) മറികടന്നാണ് സിറ്റിയുടെ കുതിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.