ലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് മുതൽ കേരള ബ്ലാസ്റ്റേഴ്സ് വരെ പന്തുതട്ടിയ ബൾഗേറി യൻ സൂപ്പർ താരം ദിമിതർ ബർബറ്റോവ് ഫുട്ബാൾ മതിയാക്കുന്നു. 2010ഒാടെ ദേശീയ ടീമിൽനിന്ന ും വിടവാങ്ങിയ താരം, 2018 വരെ ക്ലബ് ഫുട്ബാളിൽ സജീവമായിരുന്നു.
2001ൽ ജർമൻ ക്ലബ് ബയർ ലെവർകൂസനിലൂടെ പ്രഫഷനൽ കരിയർ തുടങ്ങി, 2006 മുതൽ രണ്ടു വർഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിലും, പിന്നീട് മാഞ്ചസ്റ്റർ യുൈനറ്റഡിലും (2008-12) കളിച്ചാണ് ലോകനിലവാരത്തിലെ താരമായി മാറിയത്. യുനൈറ്റഡിനൊപ്പം രണ്ടുതവണ പ്രീമിയർ ലീഗ് കിരീടമണിഞ്ഞു.
അലക്സ് ഫെർഗൂസന് കീഴിൽ മാഞ്ചസ്റ്ററിലെ പ്രതാപകാലത്ത് ചെമ്പടക്കായി കളിച്ച താരം പിന്നീട് ഫുൾഹാമിലും മൊണകോയിലും പൗകിലും കളിച്ച ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്. കൊട്ടിഘോഷിച്ച വരവ് പക്ഷേ, വേണ്ടത്ര ഫലിച്ചില്ല. മുൻ മാഞ്ചസ്റ്റർ കോച്ചായിരുന്നു റെനെ മ്യൂളൻസ്റ്റീനൊപ്പമായിരുന്നു ബെർബയുടെ കേരളത്തിലേക്കുള്ള വരവ്. റെനെ പാതിവഴിയിൽ മടങ്ങിയതിനു പിന്നാലെ ബെർബയും പുതിയ കോച്ച് ഡേവിഡ് ജെയിംസും തമ്മിൽ രസക്കേടിലായി. തുടർന്ന് ടീം വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.