Posted On
date_range Updated On
date_range മഞ്ഞപ്പടയുടെ ബെർബറ്റോവിന് സിനിമയിൽ അരങ്ങേറ്റം
സോഫിയ: കളിക്കളത്തിൽ കാലുകൾകൊണ്ട് ഇന്ദ്രജാലം കാട്ടുന്ന കേരള ബ്ലാസ്റ്റേഴ്സിെൻറ മുൻ മാർക്വീ താരം ദിമിതർ ബെർബറ്റോവിന് അഭ്രപാളിയിൽ അരങ്ങേറ്റം. ബൾഗേറിയൻ ആക്ഷൻ സിനിമയായ ‘റവല്യൂഷൻ എക്സി’ലൂടെയാണ് ബെർബ അഭിനയരംഗത്തേക്ക് കാലെടുത്തുവെക്കുന്നത്.
വൈറലായിക്കൊണ്ടിരിക്കുന്ന സിനിമയുടെ ട്രെയ്ലറിൽ അധോലോക രാജാവിെൻറ വേഷത്തിലാണ് ബെർബ പ്രത്യക്ഷപ്പെടുന്നത്. മേയ് 11നാണ് ചിത്രത്തിെൻറ റിലീസ്. സിനിമയോടുള്ള തെൻറ അടങ്ങാത്ത അഭിനിവേശം കാരണം ഹോളിവുഡിലെ സിനിമയായ ഗോഡ്ഫാദറിലെ സീൻ ബെർബറ്റോവും മകളും ചേർന്ന് പുനരാവിഷ്കരിച്ചത് പ്രശംസിക്കപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.