കാർഡിഫ്: ശനിയാഴ്ച രാത്രി കാർഡിഫിലെ മില്ലേനിയം സ്റ്റേഡിയത്തിൽ റയൽ മഡ്രിഡ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടമണിഞ്ഞാൽ ഇതേ നഗര പുത്രൻ ഗാരെത് ബെയ്ലിനെ കാത്തിരിക്കുന്നത് അപൂർവ നേട്ടം. സ്വന്തം നാട്ടിലെ ഫൈനലിൽ കിരീടമണിയുന്ന താരമെന്ന ബഹുമതി. വെയ്ൽസിനും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ടോട്ടൻഹാമിനും കളിച്ച് ലോകതാരമായി വളർന്ന ബെയ്ൽ 2013ലാണ് റയൽ മഡ്രിഡിെൻറ നിരയിലെത്തുന്നത്. പരിക്കിെൻറ പിടിയിലായ ബെയ്ൽ യുവൻറസിനെതിരായ ഫൈനലിൽ റയലിെൻറ പ്ലെയിങ് ഇലവനിൽ ഇടം പിടിക്കുമെന്ന് ഉറപ്പില്ലെങ്കിലും ക്ലബ് ജയിച്ചാൽ ജന്മനാട്ടിൽ യൂറോപ്യൻ കിരീടം നേടുന്ന ആറാമനായി മാറും. 2000ൽ റയൽ മഡ്രിഡിനായി ചാമ്പ്യൻസ് ലീഗ് ജയിച്ച നികോളസ് അനൽകക്കു ശേഷം മറ്റൊരു അവകാശി. അനൽകയുടെ നാടായ പാരിസിൽവെച്ചായിരുന്നു അന്ന് റയൽ കിരീടമണിഞ്ഞത്. ആഞ്ജിലിയോ ലിവിയോ (യുവൻറസ്-1996), അലക്സ് സ്റ്റെഫെനീ (മാഞ്ചസ്റ്റർ യുനൈറ്റഡ്-1968), മിഗ്വേൽ മുനോസ്, എൻറിക് മറ്റ്യൂ (റയൽ മഡ്രിഡ്-1957) എന്നിവരാണ് ജന്മനാട്ടിൽ കിരീടമണിഞ്ഞവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.