Posted On
date_range Updated On
date_range ബംഗളൂരു എഫ്.സിക്ക് ഹോം ഗ്രൗണ്ട് നഷ്ടമാകുന്നു
ബംഗളൂരു: ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തെ പൂർണമായും ഏറ്റെടുക്കാൻ കർണാടക അത് ലറ്റിക് അസോസിയേഷൻ തീരുമാനിച്ചതോടെ ബംഗളൂരു എഫ്.സിക്ക് ഹോം ഗ്രൗണ്ട് നഷ്ടമാകും. ഇൗമാസം 15 മുതൽ ഫുട്ബാൾ മത്സരങ്ങൾക്കായി സ്റ്റേഡിയം വിട്ടുനൽകില്ലെന്ന തീരുമാനത്തിലാണ് അത്ലറ്റിക് അസോസിയേഷൻ.
ഇതോടെ തിങ്കളാഴ്ചത്തെ ഐ.എസ്.എൽ സെമി മത്സരത്തോടെ ബംഗളൂരു എഫ്.സി കണ്ഠീരവ സ്റ്റേഡിയത്തിനോട് വിടപറയുകയാണ്. സ്റ്റേഡിയവും സിന്തറ്റിക് ട്രാക്കും പരിപാലിക്കുന്നതിൽ ബി.എഫ്.സി അധികൃതർ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് അത്ലറ്റിക്സ് അസോസിയേഷൻ സ്റ്റേഡിയം ഏറ്റെടുക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.