നൂറ്​ കോടിയിൽ ഇംഗ്ലീഷ്​ ഫുട്​ബോൾ: താരമായി ​േപാഗ്​ബ

ലണ്ടന്‍: ലോക ഫുട്ബാള്‍ കൈമാറ്റ വിപണിയില്‍ പുതിയ റെക്കോഡുകളെഴുതി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ട്രാന്‍സ്ഫര്‍ സീസണിന് കൊടിയിറക്കം. ഗാരെത് ബെയ്ലിനെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കടത്തിവെട്ടി പോള്‍ പോഗ്ബ ലോകഫുട്ബാള്‍ വിപണിയിലെ ഏറ്റവും മൂല്യമേറിയ താരമായി മാറിയപ്പോള്‍ ഇംഗ്ളീഷ് ഫുട്ബാളില്‍ താരകൈമാറ്റത്തിന് ചെലവഴിച്ച തുകയും പുതിയ റെക്കോഡ് കുറിച്ചു. നൂറുകോടി പൗണ്ട് എന്ന മാജിക് നമ്പര്‍ ആദ്യമായി മറികടന്നാണ് ഇംഗ്ളണ്ടിന്‍െറ വേനല്‍കാല വിപണി ആഗസ്റ്റ് 31 അര്‍ധരാത്രിയില്‍ അവസാനിച്ചത്.

റെക്കോഡ് പ്രതിഫലത്തിന് പരിശീലകരെയും താരങ്ങളെയും സ്വന്തമാക്കാന്‍ മത്സരിച്ച പ്രമുഖ ക്ളബുകള്‍ മടിയില്ലാതെ പണമെറിഞ്ഞതോടെ വരും സീസണില്‍ ലോകഫുട്ബാള്‍ ആരാധകരുടെ ഇഷ്ടങ്ങളെല്ലാം ഇംഗ്ളണ്ടില്‍ ഒന്നിക്കുകയായി. മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, സിറ്റി, ചെല്‍സി, ആഴ്സനല്‍ ക്ളബുകളാണ് താരവിപണിയില്‍ കൂടുതല്‍ പണമെറിഞ്ഞത്. 13 ക്ളബുകള്‍ തങ്ങളുടെ തന്നെ റെക്കോഡും മറികടന്നു. ടെലിവിഷന്‍ കരാര്‍ 500 കോടി പൗണ്ടിലത്തെി വരുമാനത്തില്‍ വന്‍ വര്‍ധവുണ്ടായതാണ് ക്ളബുകളെ പണംവാരിയെറിയാന്‍ പ്രേരിപ്പിച്ചത്. ഒപ്പം, ലോകഫുട്ബാളിലെ മുന്‍നിര പരിശീലകരായ പെപ് ഗ്വാര്‍ഡിയോള, ജോസ് മൗറീന്യോ, യുര്‍ഗന്‍ ക്ളോപ്പ്, അന്‍േറാണിയോ കാന്‍െറ എന്നിവര്‍ ഇംഗ്ളണ്ടിലത്തെിയതും താരകൂടുമാറ്റത്തെ സ്വാധീനിച്ചു. ട്രാന്‍സ്ഫര്‍ സീസണ്‍ അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെ മൗസ സിസോകയെ ന്യൂകാസില്‍ യുനൈറ്റഡില്‍നിന്നും ടോട്ടന്‍ഹാം സ്വന്തമാക്കിയതാണ് ‘ഡെഡ്ലൈന്‍ ഡേ’യിലെ പ്രധാന കൂടുമാറ്റം. ബ്രസീല്‍ താരം ഡേവിഡ് ലൂയിസിനെ പി.എസ്.ജിയില്‍നിന്നും ചെല്‍സി തിരിച്ചുപിടിച്ചതും വാര്‍ത്തയായി.
 ശരാശരി ട്രാന്‍സ്ഫര്‍ തുക 60 ദശലക്ഷം പൗണ്ട് (528 കോടി രൂപ)

 അവസാന ദിനത്തില്‍ മുടക്കിയത് 155 ദശലക്ഷം പൗണ്ട് (1320 കോടി രൂപ). 2013 സീസണി 140 ദശലക്ഷം പൗണ്ടായിരുന്നു നിലവിലെ റെക്കോഡ്.
 ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കുന്ന ആഴ്സനല്‍, ലെസ്റ്റര്‍ സിറ്റി, മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം ക്ളബുകള്‍ മുടക്കിയത് 385 ദശലക്ഷം പൗണ്ട് (3388 കോടി രൂപ)
പ്രധാന ക്ളബുകള്‍, കൂടുമാറ്റങ്ങള്‍

പോൾ പോഗ്​ബ

890 ലക്ഷം പൗണ്ട്​ (820 കോടി രൂപ)

ജനനം: 1993 മാര്‍ച്ച് 15, 23 വയസ്സ്
ഫ്രാന്‍സ്: 38 കളി  6 ഗോള്‍
ക്ളബ്:
2011–12 മാഞ്ചസ്റ്റര്‍ യുനൈറ്റഡ് 3 (0)
2012–16 യുവന്‍റസ് 124 (28)
2016 മാഞ്ചസ്റ്റര്‍ യുനൈറ്റഡ്

​േലാക ഫുട്ബാളിലെ
   ഏറ്റവും വലിയ ട്രാന്‍സ്ഫര്‍

4 വര്‍ഷം മുമ്പ് ഫ്രീ ട്രാന്‍സ്ഫറിലൂടെ
   വിറ്റ് ഒഴിവാക്കിയ താരത്തെയാണ്
   റെക്കോഡ് തുകക്ക് മാഞ്ചസ്റ്റര്‍
   തിരിച്ചുപിടിച്ചത്

ആഴ്സനല്‍
ഇന്‍: ഗ്രനിത് ഷാക, ഷൊദ്റാന്‍ മുസ്തഫി, ലൂകാസ് പെരസ്, റോബ് ഹോള്‍ഡിങ്.
ഒൗട്ട്: ഐസക് ഹെയ്ഡന്‍ (ന്യൂകാസില്‍), തോമസ് റോസികി (സ്പാര്‍ട)
ചെല്‍സി
ഇന്‍: മിഷി ബറ്റ്ഷുവയി (മാഴ്സെ), കാന്‍െറ (ലെസ്റ്റര്‍), ഡേവിഡ് ലൂയിസ് (പി.എസ്.ജി), മാര്‍കോസ് അലോന്‍സോ (ഫിയോറെന്‍റിന), എഡ്വേര്‍ഡോ (ഡിനാമോ)
ഒൗട്ട്: പാട്രിക് ബാംഫോഡ് (ബേണ്‍ലി), യുവാന്‍ ക്വഡ്രാഡോ (യുവന്‍റസ്)
എവര്‍ട്ടന്‍
ഇന്‍: ആഷ്ലി വില്യംസ് (സ്വാന്‍സീ), എന്നര്‍ വലന്‍സിയ (വെസ്റ്റ്ഹാം)
ഒൗട്ട്: ജോണ്‍ സ്റ്റോണ്‍സ് (മാ. സിറ്റി)
ലെസ്റ്റര്‍ സിറ്റി
ഇന്‍: അഹ്മദ് മൂസ (സി.എസ്്.കെ.എ), ലൂയിസ് ഹെര്‍ണാണ്ടസ് (ജിയോണ്‍), ഇസ്ലാം സ്ളിമാനി (ലിസ്ബണ്‍)
ഒൗട്ട്: കാന്‍െറ (ചെല്‍സി), ലിയാം മൂര്‍ (റെഡിങ്)
ലിവര്‍പൂള്‍
ഇന്‍: സാദിയോ മാനെ (സതാംപ്ടന്‍), ജോര്‍ജിനോ വിനാല്‍ഡം (ന്യൂകാസില്‍), ലോറിസ് കരിയസ് (മെയ്ന്‍സ്)
ഒൗട്ട്: മാര്‍ടിന്‍ സ്കര്‍ടല്‍ (ഫെനര്‍ബാഷെ), മരിയോ ബലോടെല്ലി (നിസെ), ക്രിസ്റ്റ്യന്‍ ബെന്‍ടെക് (ക്രിസ്റ്റല്‍).
മാഞ്ചസ്റ്റര്‍ സിറ്റി
ഇന്‍: ജോണ്‍ സ്റ്റോക് (എവര്‍ടന്‍), ലിറോ ഷാന്‍ (ഷാള്‍കെ), ക്ളോഡിയോ ബ്രാവോ (ബാഴ്സലോണ), നോളിറ്റോ (സെല്‍റ്റ), അലക്സാണ്ടര്‍ സിന്‍ഷെങ്കോ (യുഫ).
ഒൗട്ട്: മര്‍ലോസ് മൊറീനോ (ഡിപൊര്‍ടിവ കൊരൂന), ജോ ഹാര്‍ട്ട് (ടോറിനോ), വില്‍ഫ്രീഡ് ബോണി (സ്റ്റോക് സിറ്റി), സാമിര്‍ നസ്റി (സെവിയ്യ), മാര്‍ടിന്‍ ഡെമിഷലിസ്.
മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
ഇന്‍: പോള്‍ പോഗ്ബ (യുവന്‍റസ്), എറിക് ബെയ്ലി (വിയ്യ റയല്‍), ഹെന്‍റിക് മിതറയാന്‍ (ഡോര്‍ട്മുണ്ട്), ഇബ്രാഹിമോവിച് (പി.എസ്.ജി).
ഒൗട്ട്: ഡൊണാള്‍ഡ് ലവ് (സണ്ടര്‍ലന്‍ഡ്), ആഷ്ലി ഫ്ളെച്ചര്‍ (വെസ്റ്റ്ഹാം), വില്‍ കീന്‍ (ഹള്‍സിറ്റി)
ടോട്ടന്‍ഹാം
ഇന്‍: മൗസ സിസോകോ (ന്യൂകാസില്‍), വിന്‍സെന്‍റ് ജാന്‍സണ്‍ (അല്‍കാമര്‍), പോ ലോപസ് (എസ്പാന്യോള്‍)
ഒൗട്ട്: റ്യാന്‍ മാസണ്‍ (ഹള്‍സിറ്റി), ഫ്രെഡറികോ ഫാസിയോ (റോമ)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-04 02:19 GMT