Posted On
date_range Updated On
date_range ഇബ്രാഹിമോവിച്ച് എ.സി മിലാനിലേക്കെന്ന് ഏജന്‍റ്
മിലാന്‍: പി.എസ്.ജി സ്റ്റാര്‍ സ്ട്രൈക്കര്‍ ഇബ്രാഹിമോവിച്ച് അടുത്ത സീസണില്‍ മുന്‍ ക്ളബായ എ.സി മിലാനിലേക്കെന്ന് താരത്തിന്‍െറ ഏജന്‍റ്. ഫ്രഞ്ച് ലീഗില്‍ ഇത്തവണ 34 ഗോള്‍ നേടിയ താരം ഇംഗ്ളീഷ് ടീമുകളെയാണ് ലക്ഷ്യം വെക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍, അദ്ദേഹം ഇറ്റാലിയന്‍ ക്ളബായ എ.സി മിലാനോ യുവന്‍റസോ തെരഞ്ഞെടുക്കുമെന്നും ഏജന്‍റ് മിനോ റയോല ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൂടുതല്‍ സാധ്യത മിലാനാണെന്നും അദ്ദേഹം പറഞ്ഞു. യുവന്‍റസ് താരം പോള്‍ പോഗ്ബ, എ.സി മിലാന്‍ താരം മരിയോ ബലോട്ടലി തുടങ്ങിയ താരങ്ങളുടെയും ഏജന്‍റാണ് റയോല. അടുത്ത സീസണില്‍ പോള്‍ പോഗ്ബ യുവന്‍റസ് വിടുമെന്ന വാര്‍ത്തയും അദ്ദേഹം തള്ളിക്കളഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.