റൊണാള്‍ഡീന്യോ കൂടുമാറുന്നു; അമേരിക്കയോ ചൈനയോ?


ലണ്ടന്‍: മുന്‍ ബ്രസീല്‍ താരം റൊണാള്‍ഡീന്യോ അമേരിക്കയിലേക്കോ ചൈനയിലേക്കോ കൂടുമാറ്റത്തിനൊരുങ്ങുന്നു. ബ്രസീല്‍ ക്ളബ് ഫ്ളുമിനിസെയില്‍നിന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ പടിയിറങ്ങിയ റൊണാള്‍ഡീന്യോക്കു പിന്നാലെ എം.എല്‍.എസ് ടീമുകളും ചൈനീസ് സൂപ്പര്‍ ലീഗ് ടീമുകളും രംഗത്തത്തെിയതായി മാനേജറായ സഹോദരന്‍ റോബര്‍ട്ടോ അസിസ് അറിയിച്ചു. രണ്ടു തവണ ലോകഫുട്ബാളറായ റൊണാള്‍ഡീന്യോക്കായി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമുകളും ശ്രമിച്ചിരുന്നു. അമേരിക്കയിലോ ചൈനയിലോ കളിച്ച് ഫുട്ബാള്‍ കരിയര്‍ അവസാനിപ്പിക്കാനാണ് മുന്‍ ബാഴ്സലോണ സൂപ്പര്‍ താരത്തിന്‍െറ ആഗ്രഹം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.