Posted On
date_range Updated On
date_range റാഷ്ഫോഡിന് യുണൈറ്റഡിൽ 900 ശതമാനം ശമ്പളവര്‍ധന വരുന്നു
മാഞ്ചസ്റ്റര്‍: രണ്ടു മത്സരംകൊണ്ട് തങ്ങളുടെ അഭിമാനതാരമായി പേരെടുത്ത കൗമാരതാരം മാര്‍കസ് റാഷ്ഫോഡിനായി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുതിയ കരാര്‍ ഒരുക്കുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചക്കിടെ രണ്ടു മത്സരങ്ങളില്‍ നാലു ഗോളുമായി അരങ്ങേറ്റം ഗംഭീരമാക്കിയ 18കാരന് 900 ശതമാനം ശമ്പളവര്‍ധന നല്‍കാന്‍ ക്ളബ് തയാറാണെന്നാണ് വിവരം. 2017 വേനല്‍ക്കാലം വരെയുള്ള നിലവിലെ കരാറില്‍ ആഴ്ചയില്‍ 1500 പൗണ്ടാണ് റാഷ്ഫോഡിന് ലഭിക്കുന്നത്. ഇത് 15,000 പൗണ്ടാക്കി ഉയര്‍ത്താമെന്ന നിലപാടിലാണ് യുനൈറ്റഡ്. തങ്ങളുടെ പുതിയ താരോദയത്തെ എത്രയും പെട്ടെന്ന് പുതിയ കരാറിലൂടെ ദീര്‍ഘകാലത്തേക്ക് കൈപ്പിടിയിലൊതുക്കാനാണ് ക്ളബ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.