Posted On
date_range Updated On
date_range സുബ്രതോ ഫുട്ബാള്‍ സെലക്ഷന്‍: കോഴിക്കോടും തിരുവനന്തപുരവും ജേതാക്കള്‍
ശ്രീകൃഷ്ണപുരം: സുബ്രതോ മുഖര്‍ജി കപ്പ് ഫുട്ബാള്‍ സംസ്ഥാന സെലക്ഷന്‍ ടൂര്‍ണമെന്‍റില്‍ 17 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരവും ജേതാക്കളായി. ഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് ഒന്നിനെതിരെ മൂന്ന് ഗോളിന് കാസര്‍കോടിനെ പരാജയപ്പെടുത്തി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം എതിരില്ലാത്ത രണ്ട് ഗോളിന് കോഴിക്കോടിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച 14 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ സെമിഫൈനലും ഫൈനലും നടക്കും. 17 വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോടിനും റണ്ണേഴ്സ് അപ്പായ കാസര്‍കോടിനും പി.കെ. ശശി എം.എല്‍.എ ട്രോഫികള്‍ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.