മുണ്ടൂര്‍ (തൃശൂര്‍): സെവന്‍സ് ഫുട്ബാള്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെവന്‍സ് ക്ളബ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ് തൃശൂരിലെ മുണ്ടൂരില്‍ ഞായറാഴ്ച തുടങ്ങുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഫ്ളഡ്ലിറ്റ് ഗ്രൗണ്ടില്‍ മാര്‍ച്ച് 27 വരെയാണ് ചാമ്പ്യന്‍ഷിപ്.
വിദേശ-ദേശീയ-സംസ്ഥാന താരങ്ങള്‍ അണിനിരക്കും. എഫ്.സി മുംബൈ, സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം, ബ്ളാക് ആന്‍ഡ് വൈറ്റ് കോഴിക്കോട്, ജിംഖാന തൃശൂര്‍, ഫിഫ മഞ്ചേരി, അല്‍ മദീന ചെര്‍പ്പുളശേരി, മെഡി ഗാര്‍ഡ് അരീക്കോട്, ഫിറ്റ്വെല്‍ കോഴിക്കോട്, ശാസ്ത മെഡിക്കല്‍സ് തൃശൂര്‍, സോക്കര്‍ ഷൊര്‍ണൂര്‍, എഫ്.സി കൊണ്ടോട്ടി, തുടങ്ങിയ ടീമുകള്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.