പെപ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക്

ലണ്ടന്‍: ഈ സീസണിനൊടുവില്‍ ജര്‍മന്‍ ചാമ്പ്യന്‍ ക്ളബ് ബയേണ്‍ മ്യൂണികിന്‍െറ പരിശീലകസ്ഥാനമൊഴിയുന്ന പെപ് ഗ്വാര്‍ഡിയോള ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സാരഥ്യമേറ്റെടുക്കും. മാനുവല്‍ പെല്ളെഗ്രിനിയുടെ പിന്‍ഗാമിയായി മൂന്നു വര്‍ഷത്തെ കരാറില്‍ മുന്‍ ബാഴ്സലോണ കോച്ച് എത്തുന്ന വിവരം സിറ്റി തിങ്കളാഴ്ച പ്രഖ്യാപിച്ചു. മൂന്നു വര്‍ഷം നീണ്ട കരാര്‍ അവസാനിക്കുന്നതോടെ ബയേണ്‍ വിടുമെന്ന് ഡിസംബറില്‍ ഗ്വാര്‍ഡിയോള പ്രഖ്യാപിച്ചിരുന്നു. 2013ലാണ് ചിലിക്കാരനായ പെല്ലഗ്രിനി സിറ്റിയുടെ മുഖ്യകോച്ചായത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.