ഐ.എസ്.എല്‍ സന്നാഹം: അത് ലറ്റികോ ഡി കൊല്‍ക്കത്തക്ക് ജയം

മഡ്രിഡ്: ഐ.എസ്.എല്‍ ചാമ്പ്യന്‍ ക്ളബ് അത്ലറ്റികോ ഡി കൊല്‍ക്കത്തക്ക് സന്നാഹമത്സരത്തില്‍ തകര്‍പ്പന്‍ ജയം. സ്പാനിഷ് നാലാം ഡിവിഷന്‍ ക്ളബ്  ജിംനാസ്റ്റിക സെഗോവിയാനയുടെ അണ്ടര്‍ 19 ടീമിനെ മറുപടിയില്ലാത്ത ഒമ്പത് ഗോളിനാണ് സൂപ്പര്‍ലീഗ് ചാമ്പ്യന്മാര്‍ വീഴ്ത്തിയത്. പോര്‍ചുഗല്‍ താരവും മാര്‍ക്വീയുമായ ഹെല്‍ഡര്‍ പോസ്റ്റിഗ ഹാട്രിക് നേടിയപ്പോള്‍ ബ്ളാസ്റ്റേഴ്സില്‍നിന്ന് കൂടുമാറിയ കനേഡിയന്‍ താരം ഇയാന്‍ ഹ്യൂം ഇരട്ട ഗോളടിച്ചു. ജ്വല്‍ രാജ, ജാമി ഗാവിലാന്‍, അരാറ്റ ഇസുമി, വാല്‍ഡോ എന്നിവര്‍ ഓരോ ഗോളടിച്ചു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.