യൂറോ യോഗ്യത: ജര്‍മനിയെ ഗോറ്റ്സെ കാത്തു

പാരിസ്: ലോകകപ്പ് ഹീറോ മരിയോ ഗോറ്റ്സെയിലൂടെ വീണ്ടും ജര്‍മനി. യൂറോ യോഗ്യതാറൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ പോളണ്ടിനെ 3^1ന് തകര്‍ത്ത് ജര്‍മനി ഗ്രൂപ് ‘ഡി’യില്‍നിന്ന് ഫ്രാന്‍സിലേക്ക് ടിക്കറ്റുറപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിലെ ആദ്യ പാദത്തില്‍ പോളണ്ടിനോടേറ്റ രണ്ടു ഗോള്‍ തോല്‍വിക്ക് മധുര പ്രതികാരം തീര്‍ത്തുകൊണ്ടായിരുന്നു ജര്‍മനിയുടെ കുതിപ്പ്. ഇതോടെ, ഏഴ് കളിയില്‍ അഞ്ചു ജയവുമായി 16 പോയന്‍റുമായി ജര്‍മനി ഒന്നാം സ്ഥാനത്തത്തെി. ഒരു ജയത്തോടെ അടുത്തവര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന യൂറോകപ്പിനുള്ള ടിക്കറ്റ് ലോക ചാമ്പ്യന്മാര്‍ക്കുറപ്പിക്കാം. കളിയുടെ 12ാം മിനിറ്റില്‍ തോമസ് മ്യൂളറിലൂടെ വലകുലുക്കി തുടങ്ങിയ ജര്‍മനിക്കുവേണ്ടി 19, 82 മിനിറ്റിലായിരുന്നു ഗോറ്റ്സെ ലക്ഷ്യംകണ്ടത്. പോളണ്ടിനുവേണ്ടി 37ാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോസ്കി ആശ്വാസ ഗോള്‍ നേടി.
യോഗ്യതാറൗണ്ടില്‍ പോളണ്ടിന്‍െറ ആദ്യ തോല്‍വിയുമായിരുന്നു ഇത്. ഗ്രൂപ്പിലെ മറ്റു മത്സരത്തില്‍ ജോര്‍ജിയ 1^0ത്തിന് പോളണ്ടിനെ വീഴ്ത്തിയപ്പോള്‍ റിപ്പബ്ളിക് അയര്‍ലന്‍ഡ് 4^0ത്തിന് ജിബ്രാള്‍ട്ടറെ വീഴ്ത്തി. ക്യാപ്റ്റന്‍ റോബീ കീനിന്‍െറ ഇരട്ടഗോളാണ് അയര്‍ലന്‍ഡിനെ രക്ഷിച്ചത്.
തിങ്കളാഴ്ച ജര്‍മനി^സ്കോട്ലന്‍ഡിനെയും, അയര്‍ലന്‍ഡ് ജോര്‍ജിയയെയും, പോളണ്ട് ജിബ്രാള്‍ട്ടറിനെയും നേരിടും.
ഗ്രൂപ് ‘എഫി’ല്‍ ഗ്രീസിന്‍െറ പതനം പൂര്‍ത്തിയാക്കിയ ഫിന്‍ലന്‍ഡ് (1^0) നിലനില്‍പിനുള്ള പോരാട്ടം ശക്തമാക്കി.
ഹംഗറിയും റുമേനിയയും ഗോള്‍രഹിത സമനിലയില്‍ കുരുങ്ങിയപ്പോള്‍ ഫറോ ഐലന്‍ഡിനെ വീഴ്ത്തിയ നോര്‍തേണ്‍ അയര്‍ലന്‍ഡ് (3^1) ഗ്രൂപ്പില്‍ ഒന്നാമതത്തെി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.