കൊച്ചി: ആരാധകരുമായി സംവദിക്കാന്‍ പുതിയ വെബ്സൈറ്റ് ഒരുക്കി ബ്ളാസ്റ്റേഴ്സ്. http://kbfc.co.in പേരിലാണ് ആരാധകര്‍ക്ക് ടീമിന്‍െറ പ്രതിദിന വിവരങ്ങള്‍ അറിയിക്കുന്ന വെബ്സൈറ്റ് തയാറാക്കിയത്. പുതിയ സൈറ്റിനൊപ്പം ഫാന്‍സ് റിവാര്‍ഡ്സ് പ്രോഗ്രാമും അവതരിപ്പിച്ച് ആരാധകരുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കുകയാണ് ടീമിന്‍െറ ലക്ഷ്യം.
ശനിയാഴ്ച രാത്രി എട്ടിനാണ് പുതിയ വെബ്സൈറ്റ് അവതരിപ്പിച്ചത്. ടീം, മത്സരക്രമം, പോയന്‍റ് പട്ടിക, വാര്‍ത്തകള്‍, ചര്‍ച്ച, ഓണ്‍ലൈന്‍ ഗെയിം, ഷോപ്പിങ് തുടങ്ങിയ സൗകര്യങ്ങളാണ് വെബ്സൈറ്റില്‍ ലഭിക്കുക. സോഷ്യല്‍ മീഡിയകളില്‍ ബ്ളാസ്റ്റേഴ്സുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പങ്കുവെക്കാനാണ് റിവാര്‍ഡ്സ് പോയന്‍റ് ലഭിക്കുന്നത്. ഒരു ട്വീറ്റിന് അഞ്ച് പോയന്‍റ് ലഭിക്കും.
ഓരോ ദിവസവും ഓരോ കളിക്കാരെ വീതം പരിചയപ്പെടുത്തും. നേരത്തേ, സോഷ്യല്‍ മീഡിയകളില്‍ ടീം സജീവമല്ലാത്തത് ആരാധകരെ നിരാശപ്പടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ആരാധകരോട് ക്ഷമ ചോദിച്ച് ടീം രംഗത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.