ചാമ്പ്യന്‍സ് ലീഗ് പ്ലേഓഫ്: യുനൈറ്റഡിന് ജയം

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ളേഓഫ് റൗണ്ടിലെ ആദ്യ പാദത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ഹോംമാച്ചില്‍ ബെല്‍ജിയം ക്ളബ് ബ്രൂഗെയെ 3^1ന് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ നില ഭദ്രമാക്കിയത്. സ്പോര്‍ട്ടിങ്, ലാസിയോ ടീമുകളും ആദ്യ പാദകടമ്പ കടന്നു. ജര്‍മന്‍ ക്ളബ് ബയര്‍ലെവര്‍കൂസനെയാണ് ലാസിയോ 1-0ത്തിന് തോല്‍പിച്ചത്. പ്രീമിയര്‍ ലീഗ് സീസണില്‍ മികച്ച തുടക്കംകുറിച്ച യുനൈറ്റഡിന് സ്വന്തം ഗ്രൗണ്ടില്‍ ഡച്ച് താരം മെംഫിസ് ഡിപെയുടെ ഇരട്ട ഗോളുകളാണ് വിജയം സമ്മാനിച്ചത്. കളിയുടെ 13, 43 മിനിറ്റിലായിരുന്നു ഡിപെ സ്കോര്‍ ചെയ്തത്. മൗറെയ്ന്‍ ഫെല്ളെയ്നി ഇഞ്ചുറി ടൈമില്‍ ചുവപ്പന്‍പടയുടെ മൂന്നാം ഗോളും കുറിച്ചു. സ്പോര്‍ട്ടിങ്  പോര്‍ചുഗല്‍ 2^1ന് സി.എസ്.കെ.എ മോസ്കോയെയും തോല്‍പിച്ചു. 25നാണ് രണ്ടാം പാദ മത്സരങ്ങള്‍.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.