തുടക്കത്തിലെ പിഴവുകള്‍ പാഠമായി –വിരാട് കോഹ്ലി

ഇന്ദോര്‍: ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിന് വേണ്ട തന്ത്രങ്ങള്‍ രൂപപ്പെടുത്താനാവാതെ ആദ്യത്തെ ടെസ്റ്റ് മത്സരങ്ങളില്‍ ശരിക്കും കടലിലകപ്പെട്ട സ്ഥിതിയിലായിരുന്നുവെന്നും പിന്നീട് അനുഭവങ്ങളിലൂടെയാണ് തിരിച്ചുവരാന്‍ കഴിഞ്ഞതെന്നും ഇന്ത്യക്ക് ഒന്നാം റാങ്കോടെ ടെസ്റ്റ് വിജയമൊരുക്കിയ നായകന്‍ വിരാട് കോഹ്ലി.

ക്യാപ്റ്റനെന്ന നിലയില്‍ ആദ്യം കാട്ടിയ പിഴവുകളില്‍ നിന്നാണ് പിന്നീട് പാഠമുള്‍ക്കൊള്ളാനായത്. ഈ പാഠങ്ങളാണ് വിജയത്തിലേക്കുള്ള വഴികള്‍ എളുപ്പമാക്കിയതെന്നും വിരാട് കോഹ്ലി ബി.സി.സി.ഐ ടി.വിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. താനും സഹതാരങ്ങളും സ്വയംവിലയിരുത്തലുകള്‍ നടത്തുന്നത് ടീമിന്‍െറ പ്രകടനത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. കളിക്കാര്‍ ഓരോരുത്തരും ക്യാപ്റ്റന്മാരായി കളിക്കളത്തില്‍ സ്വയം നിയന്ത്രിക്കുന്ന രീതിയും ഗുണം ചെയ്തു - കോഹ്ലി പറഞ്ഞു.

 

Tags:    
News Summary - virat kohli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.