'ഇരട്ട സെഞ്ച്വറിയിലെ സെഞ്ച്വറി'; വിരാട് കോഹ്ലിക്കൊരു മുൻഗാമിയുണ്ട് 

മുംബൈ: ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരം വിരാട് കോഹ്ലിയുടെ 200ാം ഏകദിന മത്സരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി കോഹ്ലിയുടെ  സെഞ്ച്വറി (121) നേടി. കോഹ്ലിയെപ്പോലെ  200ാം ഏകദിനത്തിൽ സെഞ്ച്വറി നേടിയ മറ്റൊരാൾ കൂടി ക്രിക്കറ്റ് ലോകത്തുണ്ട്. ദക്ഷിണാഫ്രിക്കയുടെ എബി ഡി വില്ലിയേഴ്സാണ് 200 ാം ഏകദിനത്തിൽ സെഞ്ച്വറി നേടിയ ഒന്നമാൻ.

125 പന്തിൽ  രണ്ട് സിക്സുകളും ഒമ്പത് ഫോറുകളും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ സെഞ്ച്വറി. കോഹ്ലിയുടെ 31ാം സെഞ്ച്വറി നേട്ടമാണിത്. ഇന്ത്യയുടെ ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ മാത്രമാണ് കോഹ്ലിക്ക് മുന്നിലുള്ളത്. 49 സെഞ്ച്വറികളാണ് ഏകദിനത്തിൽ സചിൻ നേടിയത്. നിലവിലെ ഫോം തുടരുകയാണെങ്കിൽ കോഹ്ലി സചിൻെറ റെക്കോർഡ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Virat Kohli second player to hit a century in 200th ODI -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.