അസ്ഹറുദ്ദീനെയും ഗെയിലിനെയും മറികടന്ന് കോഹ്ലി

ജൊഹനസ്ബർഗ്: ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര തുടങ്ങിയ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒാരോ മത്സരത്തിലും പുത്തൻ നേട്ടങ്ങളാണ് സ്വന്തമാക്കുന്നത്. ഇന്നലെ നടന്ന നാലം ഏകദിനത്തിൽ കോഹ്ലി 75 റൺസെടുത്തിരുന്നു. ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന അഞ്ചാമത്തെ താരമായി കോഹ്ലി ഇതോടെ മാറി.

മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീനെയാണ് കോഹ്ലി ഇക്കാര്യത്തിൽ പിന്തള്ളിയത്. 9,378 റൺസാണ് അസ്ഹറുദ്ദീൻെറ പേരിലുണ്ടായിരുന്നത്. ഇത് 9,423 ഒാടെ കോഹ്ലി മറികടന്നു. 9,420 റൺസുണ്ടായിരുന്ന വിൻഡീസ് താരം ക്രിസ് ഗെയിലിനെയും കോഹ്ലി പിന്നിലാക്കി. ലോകതലത്തിൽ 16ാം സ്ഥാനത്താണ് കോഹ്ലിയുള്ളത്. 

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ 18,426 റൺസുമായി ഒന്നാമതുണ്ട്. സൗരവ് ഗാംഗുലി (11,363), രാഹുൽ ദ്രാവിഡ് (10,889), എം. എസ് ധോണി (9,954) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.


 

Tags:    
News Summary - Virat Kohli Goes Past Mohammad Azharuddin And Chris Gayle- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.