50 ഒാവറിൽ 481; സ്വന്തം റെക്കോഡ്​ തിരുത്തി ഇംഗ്ലണ്ട്​​

ലണ്ടൻ: പാകിസ്​താനെതിരെ രണ്ടു​ വർഷം മുമ്പ്​ ഇതേ ഗ്രൗണ്ടിൽ​ തങ്ങൾതന്നെ സ്​ഥാപിച്ച ലോക റെക്കോഡ് (444/3)​ തകർത്ത്​ ഇംഗ്ലണ്ട്​ ഏകദിന ക്രിക്കറ്റ്​ ചരിത്രത്തിലെ ഉയർന്ന സ്​കോർ കുറിച്ചു. 

ആസ്​ട്രേലിയക്കെതിരെ ട്രൻറ്​ബ്രിഡ്​ജിൽ നടന്ന മൂന്നാം ഏകദിനത്തിൽ അലക്സ് ഹെയിൽസ് ​(147)‍, ജോണി ബെയർസ്​റ്റോ (139), ജേസണ്‍ റോയ് (82) എന്നിവരുടെ മികവിൽ​ ഇംഗ്ലണ്ട് 50 ഓവറില്‍ ആറുവിക്കറ്റ്​ നഷ്​ടത്തില്‍ 481 റണ്‍സാണ് അടിച്ചുകൂട്ടിയത്. 21 പന്തിൽ അർധസെഞ്ച്വറി നേടിയ ക്യാപ്​റ്റൻ ഒായിൻ മോർഗൻ (67) ഇംഗ്ലണ്ടിനായി ഏകദിനത്തിൽ അതിവേഗത്തിൽ അർധശതകം നേടുന്നതിനുള്ള റെക്കോഡ്​ സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 500 എത്തിപ്പിടിക്കുമെന്ന്​ തോന്നിയ ഇംഗ്ലണ്ടിന്​ അവസാന ഒാവറുകളിൽ വിക്കറ്റ്​ നഷ്​ടമായതാണ്​ വിനയായത്​. 

Tags:    
News Summary - Trent Bridge: England's records-breaking venue-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.