ദക്ഷിണാഫ്രിക്കക്ക് ബാറ്റിങ് തകര്‍ച്ച

അഡ്ലെയ്ഡ്: ഒറ്റയാന്‍ പ്രകടനത്തിലൂടെ സെഞ്ച്വറി നേടി ഫാഫ് ഡുപ്ളെസിസ് കരകയറ്റിയ ദക്ഷിണാഫ്രിക്കക്കെതിരെ രണ്ടാമിന്നിങ്സില്‍ ഓസീസ് കരുതിവെച്ചത് കനത്ത വെല്ലുവിളി. ആദ്യ ഇന്നിങ്സില്‍ അനായാസേന ലീഡ് കണ്ടത്തെിയ ആസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കിയപ്പോള്‍ 194 റണ്‍സ് നേടുന്നതിനിടെ പിഴുതെടുത്തത് ആറു വിക്കറ്റുകള്‍. മൂന്നാം ദിവസം സ്റ്റംപെടുക്കുമ്പോള്‍ ഓപണര്‍ സ്റ്റീഫന്‍ കുക്കും (81) റണ്‍സൊന്നും നേടാതെ ക്വിന്‍റണ്‍ ഡികോക്കുമാണ് ക്രീസിലുള്ളത്.
നഥാന്‍ ലിയോണ്‍ മൂന്നു വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും ഹേസല്‍വുഡ് ഒരു വിക്കറ്റും നേടി.
ഒന്നാമിന്നിങ്സില്‍ ദക്ഷിണാഫ്രിക്ക കുറിച്ച 259 ലക്ഷ്യം ഉസ്മാന്‍ ഖാജയുടെ (145) മികവില്‍ വേഗത്തില്‍ മറികടന്നപ്പോള്‍ 124 റണ്‍സ് ലീഡ് കണ്ടത്തെുന്നതില്‍ അര്‍ധസെഞ്ച്വറി നേട്ടം കൈവരിച്ച സ്റ്റീവന്‍ സ്മിത്ത് (59), പീറ്റര്‍ ഹാന്‍റ്സ്കോമ്പ് (54), മിച്ചല്‍ സ്റ്റാര്‍ക്ക് (53) എന്നിവരുടെ സംഭാവനയും തുണയായി.
Tags:    
News Summary - Starc, Lyon tighten the screws on South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.