Posted On
date_range Updated On
date_range ബുംറക്കു പകരം ശർദുൽ ഠാകുർ ഏകദിന ടീമിൽ
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിൽ ശർദുൽ ഠാകുറിനെ ഉൾപ്പെടുത്തി. പരിക്കേറ്റ ജസ്പ്രീത് ബുംറക്ക് പകരക്കാരനായാണ് മുംബൈ ഫാസ്റ്റ് ബൗളറെ ടീമിലെടുത്തത്. ഇൗമാസം 12നാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്ക് തുടക്കമാവുന്നത്.
അയർലൻഡിനെതിരായ ആദ്യ ട്വൻറി20 മത്സരത്തിനിടെയാണ് ബുംറക്ക് കൈവിരലിന് പരിക്കേൽക്കുന്നത്. ഇതോടെ, ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ട്വൻറി20 പരമ്പരയിൽനിന്നും പുറത്തായ താരം ശസ്ത്രക്രിയക്കായി നാട്ടിലെത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരക്കുള്ള ടീമിൽ ബുംറ തിരിച്ചെത്തുമോ എന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.