മഴ കളിച്ചു; ലോകകപ്പിലെ നഷ്​ടം 200 കോടി

ലണ്ടൻ: ലോകകപ്പ്​ ക്രിക്കറ്റ്​ ടൂർണമ​െൻറിൽ മഴ മൂലം മൂന്ന്​ മൽസരങ്ങൾ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തിലുണ്ട ായ ആകെ നഷ്​ടം 200 കോടിയെന്ന്​ കണക്കുകൾ. മൂന്ന്​ കളികളാണ്​ മഴമൂലം പൂർണമായും ഒലിച്ച്​ പോയത്​. കളികളെല്ലാം ഐ.സി.സി ഇൻഷൂർ ചെയ്​തതിനാൽ ഇൻഷൂറൻസ്​ കമ്പനികളാണ്​ ഭീമമായ നഷ്​ടം നേരിടേണ്ടി വരിക.

കളികൾ ഉപേക്ഷിച്ചത്​ മൂലം ഏറ്റവും കൂടുതൽ നഷ്​ടമുണ്ടായത്​ മൽസരങ്ങളുടെ സംപ്രേഷണ അവകാശം സ്വന്തമാക്കിയ സ്​റ്റാർ ഗ്രൂപ്പിനാണ്​. പരസ്യ വരുമാനത്തിൽ ഏകദേശം 140 കോടിയുടെ നഷ്​ടമാണ്​ സ്​റ്റാർ ഗ്രൂപ്പിന്​ ഉണ്ടാവുക. ഇന്ത്യ-പാകിസ്​താൻ മൽസരം മഴ മൂലം ഉപേക്ഷിക്കുകയാണെങ്കിൽ 137 കോടി രൂപയ​ുടെ നഷ്​ടമുണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​.

ഇന്ത്യ-പാക്​ മൽസരത്തിനിടെ ഒരു സെക്കൻഡ്​ ദൈർഘ്യമുള്ള പരസ്യം കാണിക്കുന്നതിന്​ 1.4 ലക്ഷം മുതൽ 1.6 ലക്ഷം വരെയാണ്​ സ്​റ്റാർ ഗ്രൂപ്പ്​ ഈടാക്കുന്നത്​. ചിലപ്പോൾ പരസ്യനിരക്ക്​ 2.5 ലക്ഷത്തിലേക്ക്​ കുതിച്ചുയരാനും സാധ്യതയുണ്ട്​. ചുരുക്കത്തിൽ ഇംഗ്ലണ്ടിലെ സ്​റ്റേഡിയങ്ങൾക്ക്​ മുകളിൽ മഴമേഘങ്ങൾ ഒന്നു പെയ്യു​േമ്പാൾ കോടികൾ കൂടിയാണ്​ ഒപ്പം ഒലിച്ചു​ പോവുന്നത്​.

Tags:    
News Summary - Rain Deals Rs 200 Crore Blow to World Cup-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.