കറാച്ചി: ഷഹീൻ അഫ്രീദിയുടെ അഞ്ചുവിക്കറ്റ് നേട്ടവുമായി ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താെൻറ തിരിച്ചുവരവ്. ഒന്നാം ഇന്നിങ്സിൽ 191ന് പുറത്തായ പാകിസ്താനെതിരെ നിലയുറപ്പിച്ച് പോരാടിയ ശ്രീലങ്ക മികച്ച ടോട്ടലിലേക്ക് നീങ്ങുേമ്പാഴായിരുന്നു ഷഹീെൻറ ബ്രേക്ക്. ഇതോടെ സന്ദർശകർ 271ന് പുറത്തായി.
കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനവുമായാണ് പാകിസ്താെൻറ 19കാരൻ ഷഹീൻ ആതിഥേയരുടെ രക്ഷയായത്. നാല് വിക്കറ്റ് പ്രകടനവുമായി മുഹമ്മദ് അബ്ബാസ് നിർണായക പിന്തുണയും നൽകി. 80 റൺസ് ലീഡുമായി ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്സ് അവസാനിച്ചു. ദിനേഷ് ചണ്ഡിമലും (74), ദിൽറുവ പെരേരയും (48) തിളങ്ങി. രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാകിസ്താൻ വിക്കറ്റൊന്നും നഷ്ടമാവാതെ 50 റൺസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.