അബൂദബി: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വെറ്ററന്‍ താരങ്ങളായ യൂനുസ് ഖാന്‍െറ സെഞ്ച്വറിയുടെയും (127) മിസ്ബാഹുല്‍ ഹഖിന്‍െറ സെഞ്ച്വറിയോടടുത്ത (96) പ്രകടനത്തിന്‍െറയും മികവില്‍ പാകിസ്താന്‍ കുറിച്ചത് വമ്പന്‍ സ്കോറായ 452. മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനു തകര്‍ച്ചയോടെ തുടക്കം. രണ്ടാം ദിവസത്തില്‍ സ്റ്റംപെടുക്കുന്നതിനിടെ നാലുവിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് വിന്‍ഡീസിന്‍െറ സമ്പാദ്യം. റണ്‍സുകളൊന്നും സ്കോര്‍ ചെയ്യാതെ ദേവേന്ദ്ര ബിഷു, ജെര്‍മെയിന്‍ ബ്ളാക്വുഡ് എന്നിവരാണ് ക്രീസിലുള്ളത്. സ്കോര്‍ബോര്‍ഡില്‍ 27 റണ്‍സ് രേഖപ്പെടുത്തുന്നതിനിടെ ആദ്യ വിക്കറ്റ് വീഴ്ത്തി റാഹത്ത് അലിയാണ് പാക് വിക്കറ്റുവേട്ടക്ക് തുടക്കമിട്ടത്. 346 റണ്‍സാണ് ആറു വിക്കറ്റുകള്‍ ശേഷിക്കെ വിന്‍ഡീസിനു മുന്നിലുള്ള ലക്ഷ്യം. പാകിസ്താനുവേണ്ടി റാഹത്ത് അലി രണ്ടു വിക്കറ്റു വീഴ്ത്തിയപ്പോള്‍ യാസിര്‍ ഷാ ഒരുവിക്കറ്റ് നേടി.
ടോസ് നേടി ബാറ്റ്ചെയ്യാന്‍ തീരുമാനിച്ച പാകിസ്താന്‍െറ തുടക്കം തകര്‍ച്ചയുടെ അകമ്പടിയോടെയായിരുന്നെങ്കിലും നാലാമനായി ക്രീസിലത്തെിയ യൂനുസ്ഖാന്‍െറ പ്രായത്തെ പടിക്കുപുറത്താക്കിയ പ്രകടനമാണ് പാകിസ്താനെ കഴിഞ്ഞദിവസം കരകയറ്റിയത്. പന്ത് ഒരുതവണ സിക്സര്‍ പറത്തിയും 10 പ്രാവശ്യം അതിര്‍ത്തി കടത്തിവിട്ടും കരിയറിലെ 33ാം സെഞ്ച്വറിയാണ് യൂനുസ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖിന്‍െറ ഉജ്ജ്വല ഫോമും പാകിസ്താനെ സുരക്ഷിതമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 196 പന്തില്‍നിന്ന് 96 റണ്‍സെടുത്ത് നായകന്‍ നെടുംതൂണായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.