സ്റ്റംപിങ്ങിൽ സെഞ്ച്വറി; ധോണിക്ക് ലോക റെക്കോർഡ്

കൊളംബോ: ക്രിക്കറ്റ് ലോകത്തെ റെക്കോർഡുകൾ വാരിക്കൂട്ടുന്ന ധോണിയുടെ അക്കൗണ്ടിലേക്ക് പുതിയൊരു നേട്ടം കൂടി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. കൊളംബോയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ അഖില ധനഞ്ജയയെ  സ്റ്റംപിങ്ങിൽ പുറത്താക്കിയാണ് മഹി  സെഞ്ച്വറി നേട്ടം കൊയ്തത്. ചാഹല്‍ എറിഞ്ഞ 45-ാം ഓവറിലായിരുന്നു റെക്കോർഡ് പിറന്നത്.

ശ്രീലങ്കയുടെ മുന്‍ നായകൻ കുമാര്‍ സംഗക്കാരയുടെ പേരിലുള്ള 99 സ്റ്റമ്പിങ്ങെന്നെ റെക്കോഡാണ് കൊളംബോയിൽ വെച്ച് ധോണി തകർത്തത്. സംഗക്കാര 404 ഏകദിനങ്ങളില്‍ നിന്നാണ് 99 പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്. എന്നാൽ 301 മത്സരങ്ങളിൽ നിന്നാണ് ധോണി 100 പേരെ പുറത്താക്കിയതെന്നത് റെക്കോർഡിന് മധുരം കൂട്ടുന്നു. മുൻ ലങ്കൻ താരം രമേഷ് കലുവിതരണയുടെ അക്കൗണ്ടില്‍ 75 സ്റ്റമ്പിങ്ങും പാകിസ്താന്റെ ഇതിഹാസ താരം മോയിന്‍ ഖാന്റേ പേരില്‍ 73 സ്റ്റമ്പിങ് റെക്കോഡുമുണ്ട്.

കാന്‍ഡി ഏകദിനത്തില്‍ ലങ്കന്‍ ഓപ്പണര്‍ ധനുഷ്‌ക ഗുണതിലകയെ പുറത്താക്കി ധോണി സംഗക്കാരക്കൊപ്പമെത്തിയിരുന്നു. ഹര്‍ഭജന്‍ സിങ്ങിന്റെ പന്തിലാണ് മഹി ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കിയത്. 19 വിക്കറ്റുകളാണ് ധോണി ഭാജിയുടെ പന്തിൽ സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ 15 പേരെയും രവിചന്ദ്ര അശ്വിന്റെ പന്തില്‍ 14 പേരെയും ധോണി പുറത്താക്കിയിട്ടുണ്ട്‌.

Tags:    
News Summary - MS Dhoni Sets New World Record of 100 Stumpings- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.