തിരുവനന്തപുരം: വെസ്റ്റിൻഡീസ് ടീമിെൻറ കുഞ്ഞ് ആരാധിക റാസക്ക് കരീബിയൻസ് ടീമിെൻറ സമ്മാനമായി ജമൈക്കൻ ഡോളർ. ഇന്നലെ കോവളം ലീല റാവിസിൽനിന്ന് ടീം സ്റ്റേഡിയത്തിലേക്ക് പുറപ്പെടുമ്പോഴാണ് ടീം ബസിന് മുന്നിൽ പുഞ്ചിരിച്ച് നിൽക്കുന്ന കടക്കൽ സ്വദേശി റാസയെ വെസ്റ്റിൻഡീസ് വിക്കറ്റ് കീപ്പർ ദനേശ് രാംദിൻ ശ്രദ്ധിക്കുന്നത്. ചേട്ടന്മാർക്കൊപ്പമെത്തിയ പെൺകുട്ടി വെസ്റ്റിൻഡീസിനായി ആവേശത്തോടെ ജയ് വിളിക്കുന്നത് കേട്ടപ്പോൾ താരത്തിന് അദ്ഭുതം.
ഉടൻ എല്ലാ സുരക്ഷയും അവഗണിച്ച് താരം ബസിൽനിന്ന് ഇറങ്ങി റാസക്ക് മുന്നിലെത്തി. പേര് ചോദിച്ചു. ഉടൻ വന്നു അടുത്ത ചോദ്യം തെൻറ പേര് അറിയാമോ... ഭാഷ റാസക്ക് മനസ്സിലാകാതെ വന്നതോടെ ടീം മാനേജർ മലയാളത്തിലേക്ക് മൊഴി മാറ്റി. ഇതോടെ നാണം കൊണ്ട് അവളുടെ കവിള് ചുവന്നു.
ഇത് കണ്ട രാംദിൻ മാനേജറോട് മിഠായി ചോദിച്ചു. ഇല്ലെന്ന് അറിയിച്ചതോടെ പോക്കറ്റിലിരുന്ന കുറച്ച് ജമൈക്കൻ ഡോളർ ആ കുഞ്ഞിക്കൈകളിൽ നൽകി തൊട്ടുപിന്നാലെ വെസ്റ്റിൻഡീസ് ടീം മാനേജർ റാസക്കും ചേട്ടന്മാർക്കും കളികാണാൻ എക്സിക്യൂട്ടിവ് ടിക്കറ്റും കൊണ്ടുവന്നു. ഇതും നൽകിയാണ് രാംദിൻ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.