Posted On
date_range Updated On
date_range ലാൻസ് ക്ലൂസ്നർ ഡൽഹി രഞ്ജി ടീം കൺസൾട്ടിങ് കോച്ച്
ന്യൂഡൽഹി: മുൻ ദക്ഷിണാഫ്രിക്കൻ ഒാൾറൗണ്ടർ ലാൻസ് ക്ലൂസ്നർ ഡൽഹി രഞ്ജി ട്രോഫി ടീം കൺസൾട്ടിങ് കോച്ച്. മുൻ ക്യാപ്റ്റൻ മിഥുൻ മൻഹാസാണ് മുഖ്യ പരിശീലകൻ. 2018-19 സീസണിലെ ഏകദിന-ട്വൻറി20 ടൂർണമെൻറുകളുടെ ക്രിക്കറ്റ് കൺസൾട്ടൻറായും ക്ലൂസ്നർ സേവനമനുഷ്ഠിക്കുമെന്ന് ഡൽഹി ക്രിക്കറ്റ് പ്രസിഡൻറ് രജത് ശർമ അറിയിച്ചു. ദക്ഷിണാഫ്രിക്കക്കുവേണ്ടി 49 ടെസ്റ്റും 171 ഏകദിനവും കളിച്ച ക്ലൂസ്നർ 2004ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നും പടിയിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.