ദുബൈ: ടെസ്റ്റിലും ഏകദിനത്തിലും ഒരേസമയം 900 പോയൻറ് കടന്ന രണ്ടാമത് താരമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മൂന്ന് സെഞ്ച്വറിയടക്കം 558 റൺസടിച്ച പ്രകടനത്തോടെയാണ് കോഹ്ലി 900 പോയൻറ് മറികടന്നത്.
909 പോയേൻറാടെ ഒന്നാം റാങ്ക് നിലനിർത്തുകയും ചെയ്തു കോഹ്ലി. നേരത്തേ ദക്ഷിണാഫ്രിക്കയുടെ അബ്രഹാം ഡിവില്ലിയേഴ്സ് മാത്രമാണ് ടെസ്റ്റിലും ഏകദിനത്തിലും ഒരേസമയം 900 പോയൻറ് കടന്നിരുന്ന ഏക താരം.
സചിൻ ടെണ്ടുൽകറെ (887) മറികടന്ന് ഏകദിന റാങ്കിങ്ങിൽ കൂടുതൽ പോയൻറ് നേടുന്ന ഇന്ത്യൻ കളിക്കാരനുമായി കോഹ്ലി. ഡിവില്ലിയേഴ്സ് (844), ഡേവിഡ് വാർനർ (823), ബാബർ അഅ്സം (813), ജോ റൂട്ട് (803) എന്നിവരാണ് രണ്ടു മുതൽ അഞ്ചു വരെ സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.