കരീബിയൻ വീര്യം തകർത്ത് ഇംഗ്ലണ്ട്; പരമ്പര

 

ലണ്ടൻ: ജയിംസ്​ ആൻഡേഴ്​സ​​െൻറ ബൗളിങ്ങിനു മുന്നിൽ കരീബിയൻ വീര്യം തകർന്നതോടെ മൂന്നാം ടെസ്​റ്റിൽ ഇംഗ്ലണ്ടിന്​ ഒമ്പതു വിക്കറ്റ്​ ജയം. 107 റൺസ്​ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്​സിനിറങ്ങിയ ഇംഗ്ലണ്ടിനെ മാർക്ക്​ സ്​റ്റോൺമാനും (40) ടോം വെസ്​റ്റ്​ലിയും (44) ചേർന്നാണ്​ വിജയ​ത്തിലേക്ക്​ നയിച്ചത്​. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 2^1ന്​ ഇംഗ്ലണ്ട്​ കരസ്​ഥമാക്കി. അലസ്​റ്റർ കുക്കി​​െൻറ (17) വിക്കറ്റാണ്​ ഇംഗ്ലണ്ടിന്​ നഷ്​ടമായത്​. സ്​കോർ: വെസ്​റ്റിൻഡീസ്​^123, 177, ഇംഗ്ലണ്ട്​^194, 107/1. നേരത്തേ ഏഴു വിക്കറ്റ്​ വീഴ്​ത്തി തിളങ്ങിയ ആൻഡേഴ്​സ​​െൻറ ബൗളിങ്​ മികവിലാണ്​ രണ്ടാം ഇന്നിങ്​സിൽ വിൻഡീസ്​ 177ന്​ പുറത്തായത്​. 

Tags:    
News Summary - james anderson- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.