?????? ???????????

ഷമി​യുണ്ട്, പന്തില്ല, വിൻഡീസിനെതിരെ ഇന്ത്യക്ക്​ ബാറ്റിങ്​

മാഞ്ചസ്​റ്റർ: ലോക കപ്പ്​ സെമിയിലേക്ക്​ ആത്​മവിശ്വാസത്തോടെ മാർച്ച്​ ചെയ്യുന്ന ഇന്ത്യ വെസ്​റ്റിൻഡീസിനെതിരാ യ മത്സരത്തിൽ ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്തു. ഇത്തിരിക്കുഞ്ഞന്മാരായ അഫ്​ഗാനെതിരെ തപ്പിത്തടഞ്ഞ്​ വിജയം നേടിയെങ്കിലും ടീമിൽ മാറ്റമില്ലാതെയാണ്​ ഇന്ത്യ കരീബിയൻസിനെതിരെ ഇറങ്ങുന്നത്​. പരിക്കേറ്റ ഭുവനേശ്വർ കുമാറി​നു പകരം ടീമിലെത്തി അഫ്​ഗാനെതിരെ അവസാന ഓവറിൽ ഹാട്രിക്​ നേടി ഇന്ത്യയെ വിജയിപ്പിച്ച മുഹമ്മദ്​ ഷമിയെ ടീമിൽ നിലനിർത്തി. നാലാം നമ്പറിൽ വിജയ്​ ശങ്കറിനു പകരം ഋഷഭ്​ പന്ത്​ എത്തുമെന്ന്​ കരുതിയെങ്കിലും കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിർത്താനാണ്​ മാനേജ്​മ​െൻറ്​ തീരുമാനിച്ചത്​. അതേസമയം, രണ്ട്​ മാറ്റങ്ങളുമായാണ്​ വെസ്​റ്റിൻഡീസ്​ കളത്തിലിറങ്ങുന്നത്​. പരിക്കേറ്റ ആ​ന്ദ്രേ റസലിന്​ പകരം സുനിൽ ആംബ്രിസിനെ ടീമിൽ ഉൾപ്പെടുത്തിയതിനു പുറമെ ഫാബിയൻ അലനും ടീമിലെത്തി. അടുത്ത കാലത്തായി കരീബിയൻസിനെതിരെ മിന്നുന്ന വിജയങ്ങൾ കൈവരിച്ച റെക്കോർഡുകളാണ്​ ഇന്ത്യക്ക്​ ആശ്വാസം. അഫ്​ഗാനെതിരെ അലസമായി കാഴ്​ചവെച്ച കളിയായിരിക്കില്ല കോഹ്​ലിയും കൂട്ടരും വെസ്​റ്റിൻഡീസിനെതിരെ പുറത്തെടുക്കുക..
Tags:    
News Summary - India Vs West Indies ICC World Cup of Cricket 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT