കുൽദീപിന്​ ആറ്​ വിക്കറ്റ്​; ഇംഗ്ലണ്ടിനെ 268 റൺസിന്​ ഒതുക്കി ഇന്ത്യ

നോട്ടിങ്​ഹാം: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ചൈനാ മാൻ കുൽദീപ്​ യാദവി​​​​െൻറ സ്​പിൻ മികവിൽ ആതിഥേയരെ 268 റൺസിന്​ കൂടാരം കയറ്റി ഇന്ത്യ. ടോസ്​ നഷ്​ടമായി ബാറ്റിങ്ങിന്​ ഇറങ്ങിയ ഇംഗ്ലണ്ട്​ നിര കുൽദീപി​​​െൻറ ഇടങ്കയ്യൻ സ്​പിൻ മാന്ത്രികതയിൽ പതറുകയായിരുന്നു. 10 ഒാവറിൽ 25 റൺസ്​ മാത്രം വഴങ്ങി കുൽദീപ്​ ഇന്ന്​ കുറിച്ചത്​ ത​​​െൻറ​ കരിയറിലെ ആദ്യത്തെ അഞ്ച്​ വിക്കറ്റ്​ നേട്ടമാണ്​.

ഇംഗ്ലണ്ടിന്​ വേണ്ടി ബെൻ സ്​റ്റോക്​സ്​ (50) ജോസ്​ ബട്​ലർ (53) എന്നിവർ പൊരുതിയിരുന്നില്ലെങ്കിൽ ടീം ചെറിയ സ്കോറിന്​ ഒതുങ്ങുമായിരുന്നു. 10 ഓവർ പിന്നിട്ടപ്പോൾ വിക്കറ്റുകൾ നഷ്ടപ്പെടാതെ 73 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ഒാപണർമാരായ ജേസൺ റോയ് ജോന്നി ബൈർസ്​റ്റോ എന്നിവർ 38 റൺസ്​ വീതമെടുത്ത്​ ടീമിനെ വൻ സ്​കോറിലേക്ക്​ നയിക്കുമെന്ന്​ തോന്നിച്ചിരുന്നു. എന്നാൽ കുൽദീപ്​ പന്തെറിയാനെത്തിയതോടെ ഇംഗ്ലണ്ട്​ തകരാൻ തുടങ്ങിയിരുന്നു. തുടർന്ന്​ ഒമ്പത്​ റൺസെടുക്കുന്നതിനിടെ നഷ്​ടമായത്​ മൂന്ന്​ വിക്കറ്റുകൾ.

ഇന്ത്യൻ നിരയിൽ സിദ്ധാർഥ് കൗൾ ഇന്നത്തെ മൽസരത്തിലൂടെ രാജ്യാന്തര ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു. പരുക്കുള്ള ഭുവനേശ്വ​ർ കുമാറിന്​ പകരക്കാരനായാണ്​ കൗൾ ടീമിലെത്തിയത്​.

 

Tags:    
News Summary - India vs England odi-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT