രണ്ടാം ടെസ്​റ്റിൽ ഇന്ത്യ ‘എ’ക്ക്​ ജയം; പരമ്പര സമനിലയിൽ

ആലൂർ: ആസ്​​േ​ട്രലിയ ‘എ’ക്കെതിരായ രണ്ടാം ടെസ്​റ്റിൽ ഇന്ത്യ ‘എ’ക്ക്​ ആറു വിക്കറ്റ്​ ജയം. 55 റൺസ്​ വിജയലക്ഷ്യവുമ ായി രണ്ടാം ഇന്നിങ്​സിനിറങ്ങിയ ഇന്ത്യ ‘എ’ നാലു വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യം കണ്ടു. ശ്രേയസ്​ അയ്യർ (3), ശുഭ്​മാൻ ഗിൽ (4), കൃഷ്​ണപ്പ ഗൗതം (1) എന്നിവരുടെ വിക്കറ്റുകളാണ്​ നഷ്​ടമായത്​. അങ്കിത്​ ഭവാനും (28) ശ്രീകാർ ഭാരതും (12) പുറത്താവാതെ നിന്നു. സ്​കോർ: ഇന്ത്യ ‘എ’: 505, 55/4. ആസ്​​േ​ട്രലിയ ‘എ’: 346, 213. ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ അനൗദ്യോഗിക ടെസ്​റ്റ്​ പരമ്പര സമനിലയിലായി. നേര​േത്ത, ആദ്യ മത്സരത്തിൽ ആസ്​​േ​ട്രലിയ ‘എ’ 98 റൺസിന്​ വിജയിച്ചിരുന്നു.

ഇന്ത്യൻ വനിത ടീമിന്​ ജയം
ഗാലെ: ലങ്കൻ പര്യടനത്തിനെത്തിയ ഇന്ത്യൻ വനിത ടീമിന്​ ആദ്യ ഏകദിനത്തിൽ ഒമ്പതു​ വിക്കറ്റ്​ ജയം. ആദ്യം ബാറ്റുചെയ്​ത ശ്രീലങ്കൻ വനിത ടീമിനെ ഇന്ത്യ 98 റൺസിന്​ പുറത്താക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ്​ നഷ്​ടത്തിൽ ലക്ഷ്യംകണ്ടു. പൂനം റോത്​ (24), സ്​മൃതി മന്ദാന (73) എന്നിവർ തിളങ്ങി.

Tags:    
News Summary - India A snatches win in final hour, levels series 1-1- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.