???????????? ??????????

ഇന്ത്യക്കെതിരെ പാക് ഫീൽഡർമാർ ഉണരണം -സർഫ്രാസ് അഹമ്മദ്

ടോണ്ടൻ: ഞായറാഴ്ച ഇന്ത്യക്കെതിരായ നിർണായക മത്സരത്തിൽ പാക് ടീമി​െൻറ ഇപ്പോഴത്തെ ഫീൽഡിങ് ദോഷംചെയ്യുമെന്ന് ക്യാ പ്റ്റൻ സർഫ്രാസ് അഹമ്മദ്. കളി ജയിക്കാൻ പാക് ഫീൽഡർമാർ ഇനിയും ഉണരേണ്ടതുണ്ട്. ആസ്ട്രേലിയയോട് 41 റൺസിന് പരാജയപ്പെട്ട മത്സരത്തിൽ ടീമി​െൻറ ഫീൽഡിങ് നിരാശപ്പെടുത്തി.

ഒാസീസ് സ്കോർചെയ്ത 307 റൺസിൽ ഒാപണർമാരായിരുന്നു നിർണായകമായത്. 107 റൺസെടുത്ത വാർണറും 82 റൺസെടുത്ത ഫിഞ്ചും ഫീൽഡർമാർക്ക് അവസരം നൽകിയിരുന്നെങ്കിലും നഷ്​ടപ്പെടുത്തി. ഫിഞ്ച് 33ൽ നിൽക്കെ ആസിഫലി വിട്ടുകളഞ്ഞു. പിറകെ ആസിഫലി തന്നെ വാർണറെയും വിട്ടുകളഞ്ഞു.

അതിന് വലിയ വിലയാണ് നൽകേണ്ടി വന്നതെന്നും സർഫ്രാസ് പറഞ്ഞു. അതേസമയം, ബൗളർമാരുടെ പ്രകടനത്തിൽ തൃപ്തിയുണ്ട്. വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള മുഹമ്മദ് ആമിറി​െൻറ പ്രകടനം എടുത്തുപറയേണ്ടതാണെന്നും പാക് ക്യാപ്റ്റൻ പറഞ്ഞു.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT