ശിഖർ ധവാന് സെഞ്ച്വറി; ആ​സ്​​ട്രേ​ലി​യ​ക്ക് 353 റൺസ് വിജയലക്ഷ്യം

ഒാവൽ: ലോ​ക​ക​പ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ആ​സ്​​ട്രേ​ലി​യ​ക്ക് 353 റൺസിന്‍റെ വിജയലക്ഷ്യം. സെഞ്ച്വറി നേട ിയ ശിഖർ ധവാന്‍റെ ബാറ്റിങ് ആണ് ഇന്ത്യയുടെ കൂറ്റൻ സ്കോർ നേട്ടത്തിന് വഴിയൊരുക്കിയത്. 109 പന്തിൽ 16 ബൗണ്ടറികൾ അടക്കമാ ണ് ശിഖർ ധവാന്‍റെ 117 റൺസ്. ഇന്ത്യ: 50 ഓവറിൽ 352/5.

വിരാട് കോഹ് ലിയും രോഹിത് ശർമയും അർധ സെഞ്ച്വറി നേടി. 77 പന്തിൽ രണ്ട് സ ിക്സും നാല് ഫോറും അടക്കം 82 റൺസ് കോഹ് ലി നേടി. 70 പന്തിൽ മൂന്നു ഫോറും ഒരു സിക്സും അടക്കം 57 റൺസാണ് രോഹിത്തിന്‍റെ ഇന്നിങ്സ്.

ഹർദിക് പാണ്ഡ്യ (48), എം.എസ് ധോണി (27), കെ.എൽ രാഹുൽ (11*), കേദാർ യാദവ് (0*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ റൺസ് നേട്ടം. ആ​സ്​​ട്രേ​ലി​യക്ക് വേണ്ടി മാർക്കസ് സ്റ്റോനിസ് രണ്ടും പാറ്റ് കുമ്മിൻസ്, മിഷേൽ സ്റ്റാർക്, നതാൻ കോൾട്ടർ നൈൽ എന്നിവർ ഒാരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ, ടോസ് നേടിയ ഇന്ത്യൻ നായകൻ വിരാട് കോഹ് ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഏകദിനത്തിൽ എട്ടാമത്തെയും ഐ.സി.സി മൽസരത്തിൽ ആറാമത്തെയും സെഞ്ച്വറി നേട്ടമാണ് ശിഖർ ധവാന്‍റേത്. നേരത്തെ, ദക്ഷിണാഫ്രിക്കക്കും അയർലൻഡിനും എതിരെ സെഞ്ച്വറി നേടിയിട്ടുണ്ട്.

ആ​സ്​​ട്രേ​ലി​യ​ക്കെതിരെ ഏകദിനത്തിൽ 2000 റൺസ് പൂർത്തിയാക്കുന്ന നാലാമത്തെ താരമായി രോഹിത് ശർമ. സചിൻ ടെണ്ടുൽക്കർ, ഡെസ്മണ്ട് ഹെയ്ൻസ്, വിവിയൻ റിച്ചാർഡ് എന്നിവരാണ് മറ്റുള്ളവർ.

Tags:    
News Summary - ICC World Cup 2019 India Australia Match -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.