ഗ്ലൗവിലെ സൈനിക മുദ്ര: വിവാദം കത്തുന്നു; ധരിക്കാൻ അനുവദിക്കണമെന്ന് ബി.സി.സി.ഐ

ലണ്ടൻ: മഹേന്ദ്ര സിങ് ധോണിയുടെ കീപ്പിങ്​ ഗ്ലൗവിലെ സൈനിക മുദ്ര വിവാദമായ പശ്ചാത്തലത്തിൽ താരത്തിന്​ പിന്തുണയുമാ യി ​ഇന്ത്യൻ ക്രിക്കറ്റ്​ ബോർഡും​ കേന്ദ്ര സർക്കാറും. ബലിദാൻ മു​ദ്രയുള്ള ഗ്ലൗവിൽ രാഷ്​ട്രീയമില്ലെന്നും അത്​ ധ രിക്കാൻ അനുവദിക്കണമെന്നുമാവശ്യപ്പെട്ട്​ ബി.സി.സി.ഐ ഐ.സി.സിക്ക് കത്തുനൽകി. ബുധനാഴ്ച ദക്ഷിണാഫ്രിക്കക്കെതിരായ മ ത്സരത്തിലാണ് ധോണി ഇന്ത്യൻ സൈന്യത്തി​​െൻറ ബലിദാൻ മുദ്രയുള്ള ഗ്ലൗവുമായി ഇറങ്ങിയത്. സംഭവം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ചട്ടലംഘനമാണെന്നും മുദ്ര നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ബി.സി.സി.ഐക്ക് ഐ.സി.സി നിർദേശം നൽകിയിരുന്നു.

എന്നാൽ, ഇതിൽ ചട്ടലംഘനമായൊന്നുമില്ലെന്നും ബി.സി.സി.ഐയുടെ അഭിപ്രായം. ഐ.സി.സി ശരിയായ രീതിയിൽ വിലയിരുത്തുമെന്നാണ് വിശ്വാസമെന്നും അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചീഫ് വിനോദ് റായ് പറഞ്ഞു. സാമ്പത്തിക നേട്ടമുണ്ടാക്കുന്നതോ മതപരമായതോ രാഷ്​ട്രീയമായതോ ഒന്നുമല്ല. പാരാ സ്പെഷൽ ഫോഴ്സി​െൻറ ബലിദാൻ ബാഡ്ജ്​ ലെഫ്റ്റനൻറ് കേണലായ ധോണിയുടെ പദവിയുമായി ബദ്ധപ്പെട്ടുള്ളതാണ്. അതിൽ അസ്വാഭാവികതയൊന്നുമില്ലെന്നും ഐ.സി.സി തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ധോണിക്ക്​ പിന്തുണയുമായി കേന്ദ്ര കായിക മന്ത്രി കിരൺ റിജിജുവും രംഗത്തെത്തി. കായിക ബോഡിയുടെ തീരുമാനത്തിൽ സർക്കാർ ഇടപെടില്ലെന്ന്​ ​വ്യക്തമാക്കിയ അദ്ദേഹം, ധോണിയുടെ നപടിയെ പിന്തുണച്ചു. ​ബി.സി.സി.​െഎ ധോണിക്കൊപ്പം നിൽക്കണ​െമന്നും ​നടപടിയിൽനിന്ന്​ ​െഎ.സി.സിയെ പിന്തിരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധോണി ഇന്ത്യയുടെ പ്രതീകമാണ്​. അതിൽ രാഷ്​ട്രീയമില്ല.


എം.എസ്. ധോണിയുടേത്​ ദേശസ്നേഹമാണ്. ദേശീയതയല്ല. രാജ്യത്തിനുവേണ്ടി ജീവത്യാഗം വരിച്ചവർക്കുള്ള ആദരവുകൂടിയാണ് പ്രകടിപ്പിച്ചത്. -സുരേഷ് റെയ്ന (ക്രിക്കറ്റർ)

ധോണി ഗ്ലൗവിലെ മു​ദ്ര ഒഴിവാക്കി മത്സരത്തിനിറങ്ങണം. ഒരു കളിക്കാരൻ കളിയുടെ ചട്ടങ്ങളും നിർദേശങ്ങളും പാലിക്കാൻ ബാധ്യസ്ഥനാണ്. -ബൈച്യുങ് ബൂട്ടിയ (മുൻ ഇന്ത്യൻ ഫുട്​ബാൾ ക്യാപ്​റ്റൻ)

ബലിദാൻ മുദ്രയുള്ള ഗ്ലൗ നീക്കം ചെയ്യാനുള്ള ഐ.സി.സിയുടെ നിർദേശം ഇന്ത്യൻ സേനയെ അപമാനിക്കുന്നതിന് തുല്യമാണ്. രാജ്യം ഒന്നടങ്കം ധോണിക്കൊപ്പമുണ്ട്. -യോഗേശ്വർ ദത്ത്​ (ഗുസ്​തി താരം)


Tags:    
News Summary - ICC ask BCCI to get Indian Army symbol removed from gloves-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.