ന്യൂഡൽഹി: നൂറ്റാണ്ടിലെ ഏറ്റവുംവലിയ ദുരന്തത്തെ കേരളം അഭിമുഖീകരിക്കുന്ന വേളയിൽ സഹായവും ആശ്വാസവാക്കുകളുമായി പ്രമുഖ കായികതാരങ്ങളും രംഗത്ത്.
‘‘പ്രാർഥനകൾ എപ്പോഴും നല്ലതാണ്. ചിലപ്പോൾ അതിെനക്കാൾ സഹായം വേണ്ടിവരും. കേരളത്തിലെ പ്രളയദുരിതബാധിതർ നമ്മുടെ സഹായം തേടുന്നു. കേരളത്തിനൊപ്പം നിൽക്കൂ. നിങ്ങളാൽ കഴിയുന്ന ചെറുസഹായമെങ്കിലും നൽകൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവചെയ്യൂ’’
-സചിൻ ടെൻഡുൽക്കർ
●●
‘‘കേരളത്തോടൊപ്പമാണ് മനസ്സ്. ദയവുചെയ്ത് അവരെ സഹായിക്കൂ. ദുരന്തം കാരണമുണ്ടായ നാശവും ദുരിതവും അത്രമേൽ തീവ്രമാണ്. തങ്ങളാൽകഴിയുന്ന വിധം സംഭാവന ചെയ്യുക.’’
-വിശ്വനാഥൻ ആനന്ദ്
(മുൻ ലോക ചെസ് ചാമ്പ്യൻ)
●●
‘‘പ്രളയബാധിതരായ ജനങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളുടെ ലൊക്കേഷൻ പങ്കുവെക്കുന്നു. ദയവുചെയ്ത് ആവശ്യക്കാരായ ആളുകളിലേക്ക് ഇൗ വിവരം കൈമാറുക’’
-വി.വി.എസ്. ലക്ഷ്മൺ
(മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം)
●●
‘‘ദുരിതം നേരിടുന്ന നമ്മുടെ കേരള ജനതക്കുവേണ്ടി പ്രാർഥിക്കുകയും കഴിവിെൻറ പരമാവധി സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യുക’’
-ഇർഫാൻ പത്താൻ
(ഇന്ത്യൻ ക്രിക്കറ്റ് താരം)
●●
‘‘വെള്ളപ്പൊക്കത്തിെൻറ ഫലമായുണ്ടാകുന്ന ദുരിതങ്ങളും അതുമൂലമുണ്ടാകുന്ന മാനസികവും ശാരീരികവുമായ യാതനകളെയും കുറിച്ച് ചെന്നൈ നിവാസികൾക്ക് നന്നായി അറിയാം. അപകടത്തിലായ പശ്ചിമഘട്ട മലനിരകൾക്കപ്പുറമുള്ള നമ്മുടെ സഹോദരങ്ങളെ നമുക്ക് പിന്തുണക്കാം. ഇൗ സമയവും കടന്നുപോകും’’
-െഎ.പി.എൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സിെൻറ ഒൗദ്യോഗിക ട്വീറ്റ്
ആശ്വാസവാക്കുകളുമായി ഇന്ത്യൻ ഫുട്ബാൾ താരങ്ങൾ
ന്യൂഡൽഹി: പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ കേരളത്തിന് ആശ്വാസവാക്കുകളും പിന്തുണയുമായി ഇന്ത്യൻ ഫുട്ബാൾ താരങ്ങൾ. ദേശീയ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റെൈൻറൻ, മലയാളി താരം ആഷിഖ് കുരുണിയൻ, മധ്യനിര താരങ്ങളായ നിഖിൽ പുജാരി, വിനീത് റായ് എന്നിവരാണ് ട്വിറ്ററിൽ കേരളത്തിന് പിന്തുണയർപ്പിച്ചത്.
‘‘നിലവിൽ കേരളത്തിെൻറ അവസ്ഥ ശരിക്കും മനസ്സിലാവും. പ്രതിസന്ധി മറികടന്ന് തിരിച്ചുവരാനാവെട്ട’’-പുണെ സിറ്റിയുടെ മധ്യനിര താരം നിഖിൽ പുജാരി പറഞ്ഞു. ‘‘ഭീകരമായ അവസ്ഥയാണ് നാട്ടിലുള്ളതെന്നറിയാം, നിങ്ങളോടൊപ്പം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ചേരാൻ കഴിയാത്തതിൽ വിഷമമുണ്ട്. െപെട്ടന്ന് തിരിച്ചുവരാൻ കഴിയെട്ടയെന്ന് പ്രാർഥിക്കുന്നു’’ -ആഷിഖ് കുരുണിയൻ ട്വിറ്ററിൽ കുറിച്ചു.
ദുരിതാശ്വാസ നിധിയിലേക്ക് സഞ്ജുവിെൻറ 15 ലക്ഷം
തിരുവനന്തപുരം: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം രൂപ സംഭാവന നൽകി. സഞ്ജുവിെൻറ അച്ഛനും സഹോദരനും ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.