Posted On
date_range Updated On
date_range മഷ്റഫെ മുർതസക്ക് കോവിഡ്
ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഷ്റഫെ മുർതസക്ക് കോവിഡ്. കഴിഞ്ഞ ഏതാനും ദിവസമായി സുഖമില്ലാതിരുന്ന മുർതസക്ക് ശനിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടിൽ ഐസൊലേഷനിലാണ് താരം.
ബംഗ്ലാദേശിനായി 36 ടെസ്റ്റും 220 ഏകദിനവും 54 ട്വൻറി20യും കളിച്ച മുർതസ ക്യാപ്റ്റൻസി ഒഴിഞ്ഞ ശേഷം ഒരു മത്സരം മാത്രമാണ് കളിച്ചത്. മറ്റൊരു ബംഗ്ലാദേശ് താരം നസ്മുൽ ഇസ്ലാമിനും മുൻ താരം നഫീസ് ഇഖ്ബാലിനും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് പാകിസ്താെൻറ ഷാഹിദ് അഫ്രീദിക്ക് കോവിഡ് റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.